Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസ്തുവിലെ വാസ്തു പുരുഷ സാന്നിധ്യം

Vastu pooja ഗൃഹനിർമ്മാണ ഘട്ടത്തിൽ വാസ്തുബലിയും, വാസ്തുപൂജയും നടത്തിയാൽ വാസ്തുപുരുഷൻ പ്രീതിപ്പെടും എന്നാണ് വിശ്വാസം

ലോകം മുഴുവൻ പരമാത്മാവിന്റെ സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വാസം. അതേ വിശ്വാസം തന്നെയാണ് വാസ്തുപുരുഷന്റെ സാന്നിധ്യത്തിലുമുള്ളത്. ഭൂമി മുഴുവൻ വ്യാപിച്ചു കിടക്കുന്നതാണ് വാസ്തുപുരുഷ സാന്നിധ്യം. ഭൂമിയിലെ ഓരോ വസ്തുവിലും വസിക്കുന്ന വാസ്തുപുരുഷൻമാർ ആ വസ്തുവിനെ നിയന്ത്രിക്കുന്നുണ്ട്. ഭൂമി മുഴുവൻ വ്യാപിച്ചു കിടക്കുന്ന ബ്രഹ്മാണ്ഡരൂപിയായ വാസ്തുപുരുഷന്റെ സൂക്ഷ്മാംശമാണത്. പരമാത്മാവിന്റെ അംശം ഓരോ ജീവനിലും നിലനിൽക്കുന്നതുപോലെയാണിതും.

വസ്തു എത്ര വലുതായാലും ചെറുതായാലും അവിടെ വാസ്തു പുരുഷൻ ശയിക്കുന്നുണ്ട്. ഓരോ ഗൃഹത്തിന്റെയും, ആ ഗൃഹത്തിൽ വസിക്കുന്നവരുടെയും ക്ഷേമം വാസ്തുപുരുഷന്റെ കരങ്ങളിലാണ്. നാലു ചുവരുകളോ, ചുറ്റുമതിലോ ഉള്ള ഏതു വസ്തുവിലും വാസ്തുപുരുഷന്റെ സൂക്ഷ്മസാന്നിധ്യം രൂപം കൊള്ളും. ശാന്തമായ ശയനമാണ് വാസ്തുപുരുഷൻ ആഗ്രഹിക്കുന്നത്.

ഗൃഹത്തിൽ രൂപം കൊള്ളുന്ന വാസ്തുപുരുഷൻ ആ ഗൃഹത്തിന്റെ സൂക്ഷ്മ അധികാരിയാണ്. ആ വാസ്തുപുരുഷനെ ശല്യപ്പെടുത്തുന്ന അവസ്ഥയിലും, പ്രീതിപ്പെടുത്താത്ത അവസ്ഥയിലുമാണ് വാസ്തുഗൃഹദോഷങ്ങൾ ഉണ്ടാകുന്നത്. ആ ഗൃഹനിർമ്മാണ ഘട്ടത്തിലുണ്ടാകുന്ന പോരായ്മകളാണ് വാസ്തു പുരുഷന്റെ അപ്രീതിയ്ക്ക് പ്രധാന കാരണം. ഗൃഹനിർമ്മാണത്തിൽ പോരായ്മകള്‍ ഉണ്ടാകാതെ നോക്കണം. അതിന് ഒരു വാസ്തുവിദഗ്ധന്റെ സേവനം ആദ്യമേ തേടണം. ഗൃഹനിർമ്മാണ ഘട്ടത്തിൽ വാസ്തുബലിയും, വാസ്തുപൂജയും നടത്തിയാൽ വാസ്തുപുരുഷൻ പ്രീതിപ്പെടും എന്നാണ് വിശ്വാസം. ഗൃഹത്തിന്റെ ചുമതലക്കാർ ഗൃഹവാസികളാണെങ്കിലും ഗൃഹമിരിക്കുന്ന വസ്തുവിന്റെ സംരക്ഷകൻ വാസ്തുപുരുഷനാണ്. വസ്തുവും ഗൃഹവും വേണ്ടവിധത്തിൽ പരിപാലിച്ചാൽ വാസ്തുപുരുഷന്റെ അനുഗ്രഹങ്ങൾ ഉണ്ടാകും. സർവഐശ്വര്യങ്ങളും ലഭിക്കുകയും ചെയ്യും. വാസ്തുവിൽ വിശ്വാസമുള്ളവർക്ക് ഈ കാര്യങ്ങൾ ഏറെ ഗുണം ചെയ്യും.

Read more: Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam