Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടിപ്പുര ലക്ഷണയുക്തമായിരിക്കണം...

Padippura Photo by Josekutty Panackal പഠിപ്പുര ലക്ഷണയുക്തമായിരിക്കണം...

വീടിന് അലങ്കാര വാതിൽ പണിയുന്നതിൽ ദോഷമൊന്നുമില്ല. എന്നാൽ അത് യഥാസ്ഥാനത്തു തന്നെയായിരിക്കണമെന്നുണ്ട്. അതിന്റെ സ്ഥാനം തെറ്റിച്ചാൽ ശരിയാവില്ല. മുമ്പ് പടിപ്പുര മാളികയായിട്ടാണ് പണിയാറുണ്ടായിരുന്നത്. ഇക്കാലത്തും അങ്ങനെ ചെയ്യുന്നവരുണ്ട്. എന്നാൽ അതിനു ചെലവേറും. ലക്ഷണയുക്തമായി പടിപ്പുരയുണ്ടാക്കാം. അത് വസ്തുവിന്റെ മൂല ചേർത്ത് പണിയരുതെന്നുണ്ട്. പടിപ്പുര മാളികയായിട്ടാണെങ്കിൽ അതിർത്തിയോടു ചേർത്തുമാവാം. വീടിന്റെ പ്രധാന വാതിൽ പ്രധാന ഗെയ്റ്റിനു മുന്നിൽ വരുന്ന വിധത്തിലായിരിക്കും. മറ്റുള്ളവ സൗകര്യം പോലെയാവാം.

മേൽക്കൂര ഏതാണ് അനുയോജ്യം

ഇപ്പോൾ മിക്കയിടത്തും കോൺകീറ്റ് മേൽക്കൂരയാണല്ലോ നിർമിക്കുന്നത്. അതിനെപ്പറ്റി വാസ്തുശാസ്ത്രപരമായി പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഉറപ്പുണ്ടെങ്കിൽ അത് ആവാമെന്നേയുള്ളൂ. കൂടുതൽ കാലം നിലനിൽക്കുന്നതേതാണോ അതു തിരഞ്ഞെടുക്കാം. ഇതോടൊപ്പം പുറത്തുള്ള തണുപ്പിനെയും ചൂടിനെയും ഉള്ളിലേക്കു കടത്തിവിടുന്നതാകാനും പാടില്ല. കോൺക്രീറ്റ് മേൽക്കൂര പുറത്തുനിന്ന് അതിന്റെ ചൂടിനെ അകത്തേക്കു തള്ളുകയാണു ചെയ്യുന്നത്. അപ്പോൾ മരവും ഓടുമൊക്കെ കൂടുതലായി ഉപയോഗിക്കുന്ന മാർഗം അനുയോജ്യമായിരിക്കും.

Your Rating: