Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറക്കത്തിന്റെ നല്ല ശാസ്ത്രം

bed-room

വാസ്തുശാസ്ത്രാനുസരണം ഗൃഹരൂപകല്പന ചെയ്യുമ്പോൾ ശയനമുറി വിന്യാസത്തിന് അൽപം ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. സാധാരണയായി മാസ്റ്റർ ബെഡ്റൂം, കിഡ്സ് ബെഡ്റൂം, ഗസ്റ്റ് ബെഡ്റൂം എന്നിങ്ങനെ തരംതിരിവോടെയായിരിക്കും ആർക്കിടെക്ട് പ്ലാൻ നൽകുന്നത്. പലപ്പോഴും ഇൗ പേരുകൾ തന്നെ ഗൃഹനിർമാതാക്കളിൽ തെറ്റിധാരണ പരത്തുന്നുണ്ട്. മാസ്റ്റർ ബെഡ്റൂം എന്നുപറഞ്ഞാൽ ഏറ്റവും വലിയ ബെഡ്റൂം എന്ന സങ്കൽപിക്കുന്നവരും ഇത് തെക്കു പടിഞ്ഞാറ് തന്നെ വരണമെന്ന് ശഠിക്കുന്നവരും ധാരാളമുണ്ട്. വാസ്തുവിൽ മാസ്റ്റർ ബെഡ്റൂമിന് ഉപയോഗിച്ചിരിക്കുന്ന പേര് ‘സ്വാമിഗൃഹം എന്നാണ്. ഇതു സൂചിപ്പിക്കുന്നത് തന്നെ ഗൃഹനാഥൻ ഉപയോഗിക്കുന്ന മുറി എന്ന അർഥത്തിലാണ്. സ്വാഭാവികമായും ഗൃഹനാഥൻ തന്റെ മുറി ഏറ്റവും വലുപ്പമുള്ളതും പ്രൗഢിയുള്ളതുമായി പണിയുമെന്നുള്ള സങ്കല്പമാണ് മാസ്റ്റർ ബെഡ്റൂം ഏറ്റവും വലുപ്പമുള്ള മുറിയായിരിക്കണം എന്ന ചിന്ത വളർത്തിയത്. സ്ഥലപരിമിതി മൂലവും രൂപകല്പനയിലെ പ്രത്യേകത മൂലവും ചിലപ്പോൾ തെക്കുപടിഞ്ഞാറേ കോണിലെ മുറി ചെറുതായി പോകുന്നുണ്ടെങ്കിൽ അത് വാസ്തുപരമായ ഒരു പരാധീനതയായി കണക്കാക്കേണ്ടതില്ല.

പൊതുവേ പറയുകയാണെങ്കിൽ ബെഡ്റൂമുകൾ ഗൃഹത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ വരുന്നതാണ് ഏറ്റവും ഉത്തമം. മാസ്റ്റർ ബെഡ്റൂമിന്റെ സ്ഥാനം സാധാരണയായി തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) നൽകാറുള്ളത്. എന്നാൽ, വടക്കുപടിഞ്ഞാറെ മൂലയും ഇതിന് ഏറ്റവും ഉത്തമം തന്നെയാണ്. തെക്കുപടിഞ്ഞാറെ കോണിലെ മുറികളിൽ സ്ത്രീകൾക്ക് താമസം പറഞ്ഞിട്ടില്ല എന്ന മട്ടിൽ വളരെയധികം ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. യഥാർഥത്തിൽ വാസ്തുവിദ്യയിൽ തെക്കുപടിഞ്ഞാറെ കോണിലെ മുറിയെ സൂതികാഗൃഹമായിട്ടാണ് (പ്രസവ മുറി) പറയുന്നത്. ഇതിൽ നിന്ന് ഇത് സ്ത്രീകൾക്കും സ്വീകാര്യമാണ് എന്നത് വ്യക്തമാണ്. വടക്കുകിഴക്കെ കോണിലൊഴിച്ച് മറ്റു സ്ഥാനങ്ങളിൽ ബെഡ്റൂം വരുന്നതുകൊണ്ട് കാര്യമായ വാസ്തുവൈരുധ്യം സംഭവിക്കുന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. തെക്കുപടിഞ്ഞാറെ കോണിൽ ബെഡ്റൂം നൽകുമ്പോൾ അറ്റാച്ഡ് ടോയ്ലറ്റ് തെക്കുപടിഞ്ഞാറെ മൂലയിൽ വരാതെ ശ്രദ്ധിക്കേണ്ടതാണ്. സാധനങ്ങൾ കുത്തിനിറച്ച ശയനമുറികൾ അസ്വസ്ഥത സൃഷ്ടിക്കുകയേ ഉള്ളു. അതിനാൽ ശയനമുറി പൂർണമായും ആവശ്യമായ ജനാലകളോടും ലളിതമായും ക്രമീകരിച്ചവയായിരിക്കണം.

കിടക്കുമ്പോൾ ശ്രദ്ധിക്കാൻ ബെഡ്റൂമിനുള്ളിൽ കട്ടിലുകൾ കിഴക്കോട്ടോ തെക്കോട്ടോ തല വച്ച് കിടക്കുന്ന രീതിയിൽ ക്രമീകരിക്കുകയാണു വേണ്ടത്. മയമതം പോലെയുള്ള ആദികാല വാസ്തുഗ്രന്ഥങ്ങളിൽ തെക്കോട്ട് തലവയ്ക്കുമ്പോൾ ഇടത്തോട്ട് ചെരിഞ്ഞ് പടിഞ്ഞാറ് ദർശനമായും കിഴക്കോട്ട് തല വയ്ക്കുമ്പോൾ ഇടത്തോട്ട് ചരിഞ്ഞ് തെക്ക് ദർശനമായും വേണം കിടക്കാൻ എന്ന് നിഷ്കർഷിക്കുന്നുണ്ട്. പല പുരാതനഗ്രന്ഥങ്ങളിലും ഇടത്തോട്ടു ചരിഞ്ഞു കിടന്ന്, ബ്രാഹ്മമുഹൂർത്തത്തിൽ കാണുന്ന സ്വപ്നങ്ങൾ ഫലüിക്കുന്നവയാണ് എന്ന പറഞ്ഞിരിക്കുന്നതും ഇത്തരുണത്തിൽ സ്മരണാർഹമാണ്. ശയന ഉപാധിയായ കട്ടിലുകൾക്കും വാസ്തുവിദ്യയിൽ അളവുകൾ നിശ്ചയിച്ചിട്ടുണ്ട്. ഇവയെല്ലാം അംഗുലമാലനത്തിലെ ശുഭകരമായ കണക്കുകളിലാകണം എന്ന് ശാസ്ത്രം പറയുന്നു. ഇവയുടെ വിസ്താരം 108 സെമീ മുതൽ ഒമ്പത് സെമീ വർധനയിലും ദീർഘം 180 സെമീ മുതൽ 15 സെമീ വർധനയിലും ക്രമമായി വർധിപ്പിച്ച് അളവുകൾ സ്വീകരിക്കാമെന്ന് മയമതം പറയുന്നു. കട്ടിലിന്റെ ഉയരമാകട്ടെ 36—54 സെന്റീമീറ്ററാവണം എന്ന് പറയുന്നു. തൂക്കുകട്ടിലുകളും ഉചിതമായി ഉപയോഗിക്കാവുന്നതാണ്.

വെള്ള, ക്രീം, ഇളംപച്ച, ഇളംനീല എന്നീ നിറങ്ങൾ കൂടുതൽ ഭംഗി നൽകുന്നതാണ്. തറയോടു പോലെയുള്ള ചെലവു കുറഞ്ഞ ഫ്ളോറിങ് ബെഡ്റൂമുകളിൽ ഉചിതമായി ഉപയോഗിക്കാവുന്നതാണ്. മുറിക്കിണങ്ങും വിധമുള്ള കർട്ടനുകൾ ഭംഗി വർധിപ്പിക്കും. സാധാരണയായി നല്ല ബെഡ്റൂമുകൾക്കുപയോഗിക്കാവുന്ന അളവുകൾ 318×44, 366×414, 366×438, 390×462, 414×558, 462×510, 432×534 എന്നിവയാണ്. ബെഡ്റൂം ചെറുത് മതിയെങ്കിൽ 294×294, 270×318, 342×390 എന്നിവയും ഉപയോഗിക്കാവുന്നതാണ്.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer