Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടപ്ളാവ് വീട്ടിൽ കടം വർധിപ്പിക്കുമോ?

x-default

കടച്ചക്ക അഥവാ ശീമച്ചക്ക ഇഷ്ടപ്പെടാവത്തവരുണ്ടോ? കടച്ചക്ക ഉപ്പേരി ഉണ്ടാക്കാൻ ഉത്തമമാണ്. കടച്ചക്ക ബജി വൈകുന്നേരങ്ങളിൽ ഒരു നല്ല പലഹാരമാണ്.ചോറിനൊപ്പം കഴിക്കാൻ തീയലായും മെഴുക്കുപുരട്ടിയായും ഉപയോഗിക്കാം.

എന്നാൽ കടപ്ളാവ് വീട്ടിൽ നിന്നാൽ കടം കയറും എന്നൊരു തെറ്റായ വിശ്വാസം ചിലർക്കെങ്കിലും ഉണ്ട്. കടൽ കടന്ന് വന്നതിനാൽ ഒരു പക്ഷേ കടൽ ചക്ക എന്നായിരുന്നത് ലോപിച്ചാവും കടച്ചക്കയായി മാറിയത്. ഇംഗ്ലീഷിൽ ഇതിന് ബ്രെഡ്ഫ്രൂട്ട് എന്നാണ് പറയുക. ഇത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്നു. വളരെ മൃദുവായ ഈ ചക്ക ഏത് പ്രായത്തിലുള്ളവർക്കും കഴിക്കാവുന്നതാണ്. കടപ്പിലാവ് ഉള്ള വീടുകളിൽ മറ്റു വീട്ടുകാരിൽ നിന്നും വിഭിന്നമായ ഒരു കടം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. വിറ്റാൽ നല്ല വില കിട്ടുന്നതിനാൽ ഇത് നട്ടു വളർത്തുന്ന ആരും അത് വെട്ടിക്കളയാറുമില്ല. വെറുതെ അന്ധവിശ്വാസം പറഞ്ഞ് ഏഷ്യൻ രാജ്യങ്ങളിൽ മുഴുവൻ ഉള്ള ഈ വൃക്ഷത്തിന്റെ മലയാളം പേര് കൊണ്ട് മാത്രം വെട്ടിക്കളയരുത്.

ഭാഗ്യാനുഭവങ്ങളുടെ സമയം!

ലേഖകൻ

Dr. P. B. Rajesh

Rama Nivas 

Poovathum parambil,Near ESI Dispensary

Eloor East 

Udyogamandal.P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.