Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശ്രദ്ധിക്കണം...

വാസ്തു

കെട്ടിടത്തിന്റെ ശിലാസ്ഥാപനം കന്നിമൂലയിലാണെന്നറിവ്, അങ്ങനെയല്ലെന്നും പറയുന്നു, ഇതിലേതാണ് ശരി? ചരരൂപത്തിലുള്ള വാസ്തുപുരുഷ സങ്കൽപപ്രകാരം ഉദയരാശിയുടെ 10–ാമത്തെ രാശിയുടെ സ്ഥാനത്താണ് സ്ഥാപനം നടത്തേണ്ടതെന്നാണ് വാസ്തുവിധി. സൂര്യൻ നിൽക്കുന്ന രാശിയിൽ പാദങ്ങളും (ഉദയരാശി) അതിന്റെ 7–ാം രാശി ശിരസ്സും, ഇടതുഭാഗം തിരിഞ്ഞു കിടക്കുകയും സൂര്യഗതിയനുസരിച്ച് തിരിഞ്ഞു കിടക്കുകയും ചെയ്യുന്നു. 

ആദ്യത്തെ പാദത്തില്‍ സ്തംഭം വാസ്തുപുരുഷന്റെ പാദത്തിൽ സ്ഥാപിച്ചാൽ (ഉദയരാശി) അർദ്ധനാശവും, 7–ാം രാശി (ശിരസ്സ്)യിലാണെങ്കിൽ മരണവും പിൻഭാഗത്തായാൽ ആപത്തും മാറത്തൊ തുടയിലോ ആയാൽ നാശമെന്നും വാസ്തുവിധി (4–ാം ഭാവം). എന്നാൽ 10–ാം രാശി വാസ്തുപുരുഷന്റെ ഉദരമായതിൽ ഉഭയരാശി (ലഗ്നം)യിൽനിന്നും ശിലാസ്ഥാപനത്തിന് സ്തംഭം നാട്ടുന്നതിന് ഏറ്റവും ഉചിതവും ശ്രേയസ്കരവുമാണെന്ന് വാസ്തുവിദഗ്ധരുടെ അഭിപ്രായം. പണ്ടുകാലങ്ങളിൽ പൂർവ്വികർ കന്നിമൂലയിൽ ശിലാസ്ഥാപനം നടത്തുക എന്നത് ഒരു മാമൂൽ സമ്പ്രദായമാണെന്നെ ധരിച്ചിട്ടുള്ളു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.