Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗഭാഗ്യം നൽകുന്ന ക്ലിഫ് ഹൗസ്

cliff-house Kerala Cliff House

കേരളം ഭരിക്കുന്ന മുഖ്യമന്ത്രിമാർ താമസിക്കുന്ന അദ്ഭുതനിധിയാണു ക്ലിഫ് ഹൗസ്. തിരുവിതാംകൂറിൽ ദിവാൻ പേഷ്കാർ സംസ്ഥാന സെക്രട്ടറിക്കു വേണ്ടിയാണ് ഈ ക്ലിഫ് ഹൗസ് പടുത്തുയർത്തിയത്. 1956 ൽ കേരളപ്പിറവിക്കു ശേഷം പല മുഖ്യമന്ത്രിമാരും ഇവിടെ താമസിച്ചിട്ടുണ്ട്. കെ. കരുണാകരൻ ഇവിടെ താമസിച്ചപ്പോഴാണ് ഒരു അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വി.എസ്‌. അച്യുതാനന്ദൻ ഇവിടെ താമസിച്ചാണു മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നത്. എന്തെല്ലാം പ്രതിസന്ധികളുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് കാലാവധി പൂർത്തിയാക്കി.

പക്ഷേ എ.കെ. ആന്റണി മുഖ്യമന്ത്രിയായപ്പോൾ ലളിതജീവിതം സ്വീകരിച്ച് ക്ലിഫ് ഹൗസിൽ താമസിച്ചില്ല. അതുകൊണ്ടു തന്നെയാണോ എന്തോ, മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടു. വ്യക്തിജാതകവും വീടിന്റെ ജാതകവും ഒരുമിച്ചുനോക്കാം. എങ്കിൽ മാത്രമേ ജീവിതവിജയം നേടാൻ സാധിക്കൂ. ഇപ്പോഴത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ താമസിക്കുമ്പോൾ ഏറ്റവുമൊടുവിൽ കെ.എം. മാണി കൈകാര്യം ചെയ്ത വകുപ്പുകൾ കൂടി അദ്ദേഹത്തിന്റെ കൈകളിലെത്തുകയും അവ കൈകാര്യം ചെയ്യാനുള്ള സൗഭാഗ്യം ലഭിക്കുകയും ചെയ്തു. എന്തെല്ലാം പ്രതിസന്ധികൾ വന്നാലും അവയെല്ലാം തരണം ചെയ്തു മുന്നേറാനും ജീവിതവിജയം ഉണ്ടാക്കാനും ക്ലിഫ്‌ ഹൗസിനു സാധിക്കും.

ലേഖകൻ

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.