Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുവും ഫെങ്ഷ്യൂയിയും‌

Bank of China Tower Bank of China Tower, Hong Kong

ബിസി അഞ്ചാംനൂറ്റാണ്ട് മുതൽ ചൈനയിൽ വേരോടിയ ശാസ്ത്രമാണ് ഫെങ്ഷ്യൂയി. ചൈനയിൽ ജനം കുടുംബമായി താമസമായതു മുതൽ ഈ ശാസ്ത്രം അവരുടെ ജീവിത ഭാഗമായി. കമ്മ്യൂണിസ്റ്റ് രാജ്യമായി മാറിയിട്ടും ഇപ്പോഴും ആ നിലയ്ക്കു മാറ്റമില്ല. ഇന്ത്യയിൽ വാസ്തുവിനെയും എന്തിന് യോഗയെപ്പോലും പലപ്പോഴും  തളളിക്കളയുന്ന സമീപനമാണ് കണ്ടുവരുന്നത്. അതിന് മാറ്റം വരണമെങ്കിൽ മാറ്റം വന്ന ചൈനയിൽ മാറ്റം വരാതെ നില കൊളളുന്ന ഫെങ്ഷ്യൂയിയെക്കുറിച്ച് പഠിച്ചാൽ മതി. ഹോങ്കോങിലുളള ബാങ്ക് ഓഫ് ചൈനയും മറ്റും മേൽപറഞ്ഞ നിർമ്മാണ രീതി പൂർണ്ണമായും ഉൾക്കൊണ്ട് പടുത്തുയർത്തിയതാണ്.  അത്രയ്ക്കുണ്ട് ഫെങ്ഷ്യൂയിയുമായുളള അവരുടെ ആത്മബന്ധം. ഇതൊരു ആത്മബന്ധമാണ് ആർക്കും അഴിക്കാനാവില്ല. 

ഇനി വിഷയത്തിനകത്തേക്ക് കടക്കാം. വാസ്തുവും ഫെങ്ഷൂയിയും ഇരു സംസ്കാരത്തിലെ ഒരേ ശാസ്ത്രമെന്നാണ് അധികം പേരുടേയും ധാരണ. ഏറെക്കുറെ അത് ശരിയാണ്. പൂർണ്ണമായും ശരിയല്ല. ഫെങ്  എന്നാൽ കാറ്റ്– ഷൂയി– ജലം. ഫെങ്ഷ്യൂയിയിലെ മുഖ്യ ബിന്ദുക്കൾ കാറ്റും, വെളളവുമാണ്. വാസ്തുവിൽ പഞ്ചഭൂതങ്ങളും തുല്യ പ്രാധാന്യം. ഫെങ്ഷ്യൂയിൽ നിർമ്മാണ സംവിധാനത്തിനും. അന്തർ ബഹിർഭാഗ സംവിധാനത്തിനുമാണ് പ്രാധാന്യം. വാസ്തുവിൽ സമഗ്ര സംവിധാനത്തിനാണ് പ്രാധാന്യം.  ഫെങ്ഷ്യൂയിലെ തത്വങ്ങൾ പഞ്ചഭൂതങ്ങളെ ആസ്പദമാക്കിയാണ്. എന്നാൽ ആയുർവേദം – ആരോഗ്യ ശാസ്ത്രം– ജ്യോതിഷം, ഈശ്വരീയ ശാസ്ത്രം തുടങ്ങിയ ഇതര ശാസ്ത്രങ്ങളെ വാസ്തു ശാസ്ത്രം പോലെ വിശാലാടിസ്ഥാനത്തിൽ ഫെങ്ഷ്യൂയി ഉൾക്കൊളളുന്നില്ല. ഫെങ്ഷ്യൂയി ഭവനത്തിന്റെ തെക്ക് അഗ്നിയുടേയും, പടിഞ്ഞാറ് ലോഹത്തിന്റെയും കിഴക്ക് തടിയുടെയും, വടക്ക് വെളളത്തിന്റെയും മധ്യഭാഗം ഭൂമിയുടേയും ആണ്. മരം (തടി), ഭൂമി, അഗ്നി, ലോഹം, ജലം എന്നീവയാണ് ഫെങ്ഷ്യൂയിയുടെ അടിസ്ഥാനം.

ഭാരതീയ കാലാവസ്ഥയിലും സംസ്കാരത്തിലും ഭൂപ്രകൃതിയിലും വാസ്തുവിലെ  സമഗ്രതയാണ് കൂടുതൽ നിർമ്മാണ കലയ്ക്ക് ഉപയുക്തം. ഇവിടെ ഫെങ്ഷ്യൂയിയുടെ ഗുണാംശങ്ങൾ കൂടി ഉപയോഗിക്കുന്നത് നന്ന്. എന്നാൽ വാസ്തുവിനെ പാടെ മാറ്റി നിർത്തി ഫെങ്ഷ്യൂയി മാത്രം സ്വീകരിച്ചാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: