Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടം നികത്തി വീട് വയ്ക്കരുത്; ഗേറ്റിന്റെ സ്ഥാനം എവിടെ?

astro-vasthu-123

വീട് നിർമാണത്തിന് വിളഭൂമി പാടില്ല. പാടങ്ങൾ നികത്തിയാൽ കൃഷിയിടങ്ങൾ നഷ്ടപ്പെടുമെന്ന ദോഷം മാത്രമല്ല, വീടിന് അവിടെ അസ്തിവാരം കെട്ടാൻ ഭാരിച്ച ചെലവു വരും. അതു ചിലപ്പോൾ വെളളം കയറുന്നയിടവുമാകാം.

വീടിന്റെ ഗേറ്റിനും സ്ഥാനമുണ്ട്

കിഴക്കുവശത്താണു മതിലെങ്കിൽ മധ്യത്തിൽ നിന്നു കുറച്ച് വടക്കോട്ടു നീങ്ങിയാവണം ഗേറ്റ്. മതിൽ വടക്കുവശത്താണെങ്കിൽ പടിഞ്ഞാറേക്കു നീക്കി ഗേറ്റ് വയ്ക്കാം. മതിൽ തെക്കുവശത്താണെങ്കിൽ ഗേറ്റ് കിഴക്കോട്ടു നീക്കണം. മതിൽ പടിഞ്ഞാറാണെങ്കിൽ മധ്യത്തിൽ നിന്നു തെക്കോട്ട് അൽപം നീക്കിയാവാം ഗേറ്റ്. തനി മൂല ചേർത്താവരുത് ഒരു പദമെങ്കിലും വിടണം.

Your Rating: