Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹാരംഭവും ഗൃഹപ്രവേശവും

ഗൃഹപ്രവേശം

ഗൃഹാരംഭം എന്നാൽ വീടിന്റെ പണി തുടങ്ങുന്നതിനുള്ള ഒരുക്കമാണ്. ഇതിനു നല്ല സമയമൊക്കെ നോക്കണം. ഗൃഹത്തിന്റെ സ്ഥാനം ഏകദേശം നിശ്ചയിക്കുകയാണ് ആദ്യം ചെയ്യുക. അതിനെ കണക്കുപ്രകാരം കൃത്യസ്ഥാനത്താക്കുന്നതാണ് കുറ്റിയടിക്കൽ എന്നു പറയുന്നത്.

ഗൃഹാരംഭവും ഗൃഹപ്രവേശവും ഒന്നുതന്നെയാണെന്നു ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ഗൃഹാരംഭം എന്നാൽ ഗൃഹനിർമാണത്തിന്റെ ആരംഭം മാത്രമാണ്. എന്നാൽ ഗൃഹപ്രവേശം എന്നതുകൊണ്ട് അർഥമാക്കുന്നത് പാലുകാച്ചലുമാണ്. അതോടെ ഗൃഹം താമസയോഗ്യമായിത്തീരുന്നു.

പ്രധാന വാതിൽ തെക്കോട്ടാണ് കിഴക്കോട്ട് വേറെ വേണോ?

തെക്കുവശത്തു വഴിയും മുഖവുമുള്ള വീടാണെങ്കിലും ആ ഗൃഹം ശാസ്ത്രപ്രകാരം വടക്കോട്ട് ദർശനമുള്ള വീടായാണ് കണക്കാക്കുക. അതുകൊണ്ടു കിഴക്കോട്ടു വേറെ വാതിൽ വേണമെന്നു നിർബന്ധമില്ല. വടക്കോട്ടെങ്കിലും വേണംതാനും. പക്ഷേ, വരാന്തയിലേക്കു കയറാനുള്ള പടികൾ (നട) പടിഞ്ഞാറുനിന്നോ കിഴക്കുനിന്നോ ഉണ്ടാവുന്നതാണ് അഭികാമ്യം.

Your Rating: