Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തേക്കാൾ മുകളിൽ വീട് നിർമ്മിക്കാമോ?

വാസ്തു

ആരാധനാലയങ്ങൾക്ക് സമീപം ഭവനം നിർമ്മിക്കുന്നത് സംബന്ധിച്ച് പല സംശയങ്ങളുമുണ്ട്? ഭവനത്തോട് ബന്ധപ്പെടുത്തി പണ്ടുകാലങ്ങളിൽ കുലദേവതകളെ ആരാധിക്കുവാനുള്ള ക്ഷേത്രനിർമ്മാണം നടന്നിരുന്നു. എന്നിരുന്നാലും ഇപ്പോൾ മറ്റുള്ള ക്ഷേത്രത്തിനടുത്ത് ക്ഷേത്രത്തേക്കാൾ മുകളിൽ ഭവനങ്ങൾ നിർമ്മിച്ചു കാണുന്നുണ്ട്. അങ്ങനെ വരാൻ പാടില്ല, നിശ്ചിത അകലത്തിൽ മാത്രമെ ഭവനങ്ങൾ നിർമ്മിക്കാൻ പാടുള്ളു. അവയ്ക്കു വേണ്ട ആചാരാനുഷ്ടാനങ്ങൾ അനുസരിക്കാത്തവ ഗുണത്തേക്കാളേറെ ദോഷമായി ഭവിക്കും. 

ശ്രീകോവിലുകൾ നിരംഗം എന്നും സാംഗം എന്നും രണ്ടുതരത്തിൽ പെടുത്തിയിട്ടുണ്ട്. നിരംഗത്തിലെ പ്രതിഷ്ഠകൾ ചരങ്ങളും, സാംഗത്തിലെ അചരങ്ങളുമാണ്. സാളഗ്രാമം പോലുള്ളവ ചരങ്ങളാണ്. അത്തരം ശ്രീകോവിലുകൾ നിരംഗത്തിൽ പെടുകയാൽ ഭവനവുമായി ബന്ധപ്പെടുത്തി നിർമ്മിക്കാവുന്നതാണ്. (കുടുംബക്ഷേത്രങ്ങൾ) മതിലുകൾ കെട്ടി അതിരു നിർണ്ണയിക്കേണ്ടതാണ്. നിർദ്ദിഷ്ട യോനിയിൽ ആയിരിക്കണമെന്നു മാത്രം. സാംഗം ആകുമ്പോൾ കലശം മുതലായവ നടത്തപ്പെടുന്നതും ബലിവട്ടം പരിവാരങ്ങൾ എന്നിവകൾ ഉൾക്കൊള്ളുന്നതുമായ അചരപ്രതിഷ്ഠയുള്ളവയാകയാൽ ഭവനത്തിൽനിന്നും അകന്നു നിൽക്കേണ്ടതാണ്.

Your Rating: