Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹനിർമാണത്തിലെ ചില മർമസന്ദർഭങ്ങൾ

important-points

ജാതകത്തിൽ ലഗ്നാധിപതി, നാലാംഭാവാധിപതി ഇവരിൽ ആർക്കാണോ ബലം കൂടുതൽ, ബലക്കൂടുതലുള്ള ഗ്രഹത്തിന് അനുകൂലമായ ദിവസം കണക്കൊപ്പിച്ച്, ആദ്യ വാതിൽ— പ്രധാന വാതിൽ വയ്ക്കണം. കട്ടിള വയ്ക്കണം.

നാലാം ഭാവാധിപതി സൂര്യനാണെങ്കിൽ കിഴക്കോട്ട് ദർശനമുള്ള ഗ്രഹം, ഫ്ളാറ്റ് എന്നിവയായിട്ടും ഗുണപ്രദം.

നാലാം ഭാവാധിപതി ശുക്രനാണെങ്കിൽ കിഴക്ക് ഭാഗത്ത് തെരുവോ, റോഡോ, അങ്ങാടിയോ, പൊതുസ്ഥലമോ ഉള്ളിടത്ത് കിഴക്കോട്ട് ദർശനമായി വീട് വയ്ക്കാം. അങ്ങനെയുള്ള ഫ്ളാറ്റ് വാങ്ങാം.

ജാതകത്തിലെ ശുക്രനും സൂര്യനും നീചനോ ശത്രുസ്ഥിതിയിലോ, ബലഹീനനായി നീചസ്ഥാനത്തോ നിൽക്കുകയാണെങ്കിൽ പ്രധാന വാതിൽ കിഴക്ക് ആക്കരുത്.

നാലാം ഭാവാധിപതി ചന്ദ്രനാണെങ്കിൽ അതിന് ബലമുണ്ടെങ്കിൽ തെക്ക് കിഴക്കോട്ട് പ്രധാന വാതിൽ ഗുണം ചെയ്യും. ചന്ദ്രൻ ബലഹീനനാണെങ്കിൽ ഇവിടെ മുഖവാതിൽ പാടില്ല.

നാലാം ഭാവാധിപതി ചൊവ്വയും അതു ബലവാനുമാണെങ്കിൽ തെക്ക് മുഖവാതിൽ വയ്ക്കുന്നത് ഉത്തമം. മറിച്ച് ചൊവ്വ ബലഹീനനാണെങ്കിൽ തെക്ക് ആദ്യ വാതിൽ വയ്ക്കാൻ പാടില്ല.

നാലാം ഭാവാധിപതി ബുധനാണെങ്കിൽ വടക്ക് കിഴക്ക് ഭാഗത്ത് ആദ്യത്തെ വാതിൽ വയ്ക്കുന്നത് ഉത്തമം. ബുധൻ ബലവാനാണെങ്കിൽ ഇവിടെ പാടില്ല.

നാലാം ഭാവാധിപതി ബലവാനായ വ്യാഴമാണെങ്കിൽ വടക്ക് ഭാഗത്ത് ആദ്യ വാതിൽ വയ്ക്കാം. വ്യാഴം ബലവാനല്ലെങ്കിൽ വടക്ക് ഭാഗത്ത് പാടില്ല.

നാലാം ഭാവാധിപതി ബലവാനായ ശുക്രനാണെങ്കിൽ കിഴക്ക് ആദ്യ വാതിൽ വയ്ക്കുക. ശുക്രൻ ബലവാനല്ലെങ്കിൽ ഇവിടെ വയ്ക്കരുത്.

നാലാം ഭാവാധിപതി ശനിയാണെങ്കിൽ പടിഞ്ഞാറ് ദിശയിൽ ആദ്യ വാതിൽ വയ്ക്കുക. ശനി ബലവാനല്ലെങ്കിൽ പാടില്ല.

രാഹു ബലവാനായി നാലാംഭാവത്തിനാൽ തെക്ക് ഭാഗത്തായി പ്രധാന വാതിൽ നൽകാം. ബലവാനല്ലെങ്കിൽ വേറെ ദിക്ക് കണ്ടെത്തണം.

കേതു നാലിൽ ബലവാനാണെങ്കിൽ വടക്ക് ഭാഗത്ത് വയ്ക്കാം. ബലവാനല്ലെങ്കിൽ വേറെ ദിക്ക് നോക്കണം.

നാലാം ഭാവാധിപതിക്ക് ബലമില്ലെങ്കിൽ നാലാം ഭാവാധിപതിയോട് യോഗം ചെയ്ത ബലമുള്ള ഗ്രഹത്തിന്റെ ദശയിലോ അപഹാരത്തിലോ പ്രധാന വാതിൽ വയ്ക്കാം.

ആയവും വ്യയവും, വരവും പോക്കും, സുഖവും ദുഃഖവും ഒരു വീട്ടിലേക്ക് എല്ലാം കടന്നെത്തുന്നത് പ്രധാന വാതിലിനെ ആശ്രയിച്ചാണ്. അതിനാൽ പ്രധാന വാതിൽ ഭവനത്തിന്റെ മൊത്തത്തിലുള്ള ഗുണത്തിനെ സ്വാധീനിക്കും എന്നറിയുക.

Address: Prof. Desikom Reghunadhen Desikom Southside Sastha Temple and New Bridge Pathamkallu, Nedumangad P. O Thiruvananthapuram 695541 Phone : 04722801155

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer