Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് വാങ്ങുമ്പോഴും ഗൃഹപ്രവേശ‌ത്തിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

അസ്ട്രോളജി

വീട് വാങ്ങുകയാണെങ്കിൽ പ്രധാനമായും പറമ്പും വീടും സ്ഥാനനിർണയം നടത്തിയിട്ടുള്ളതാണോയെന്ന് നോക്കണം. അങ്ങനെയല്ലെങ്കിൽ അത് സ്ഥാനത്താക്കാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യണം. അതിർത്തി തിരിച്ച് സ്ഥാനത്ത് ആക്കാം. സൂത്രദോഷം പരിഹരിക്കാൻ ജനൽ വയ്ക്കുകയോ എളുപ്പം ചെയ്യാവുന്ന മാറ്റങ്ങളോ വരുത്താം. അതോടൊപ്പം നിർദേശിക്കുന്ന മറ്റു പരിഹാരക്രിയകളും പുതുക്കലുകളും ശാസ്ത്രീയ വിധിപ്രകാരം നടത്തേണ്ടതാണ്.

ഗൃഹപ്രവേശ‌ത്തിന്

ആദ്യമായി ഉചിതമായ സമയം കുറിക്കണം. പാലുകാച്ചാനുള്ള സമയവും പ്രധാനമാണ്. തലേദിവസം വാസ്തുബലി ചെയ്യണം. ഗൃഹവും പരിസരവും നന്നായി അലങ്കരിക്കാം. ശകുനപ്പിഴകളെല്ലാം നീക്കം ചെയ്യാൻ പഞ്ചശിരസ്ഥാപനവും നടത്താം. പുലർച്ചെ ഗണപതിഹോമം പ്രധാനമാണ്. ഗൃഹപ്രവേശത്തിന് അഷ്ടമംഗലത്തോടും കത്തിച്ച നിലവിളക്കോടും കൂടി ഗൃഹനാഥനും ഗൃഹനാഥയും മറ്റു കുടുംബാംഗങ്ങളും ഗൃഹത്തിനു പ്രദക്ഷിണം ചെയ്ത് പ്രധാന പ്രവേശന കവാടത്തിലൂടെ അകത്തേക്കു കയറുക. തുടർന്ന് പാലുകാച്ചൽ നടത്താം. ബന്ധുമിത്രാദികളെ ക്ഷണിച്ച് അവരുടെ അനുഗ്രഹാശിസ്സുകളോടെ താമസം തുടങ്ങാം.

Your Rating: