Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസ്ഥി കിടക്കുന്ന ഭൂമിയിൽ വീട് വയ്ക്കാമോ?

അസ്ഥി

ഞാൻ ഒരു വസ്തു വാങ്ങി വീടു വയ്ക്കാൻ ഒരു ആചാര്യനെക്കൊണ്ട് നോക്കിച്ചപ്പോൾ അസ്ഥി കിടക്കുന്ന ഭൂമിയാണ്. അതുമൂലം വീടു വച്ചാൽ സമാധാനത്തോടെ കഴിയാൻ പറ്റില്ല എന്ന് പറയുന്നു. അസ്ഥി കിടക്കുന്ന ഭൂമി അത്രയ്ക്ക് മോശമാണോ? ജയിംസ് മാത്യു , ഓച്ചിറ

വാസ്തു ശാസ്ത്രത്തിലും ജ്യോതിഷത്തിലും പറയുന്ന എല്ലാ കാര്യങ്ങളും നമുക്ക് ഇന്നത്തെ ജീവിതത്തിൽ പിന്തുടരാൻ സാധിക്കില്ല. ആയിരക്കണക്കിന് വർഷം മുൻപ് എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണം. പണ്ട് ധാരാളം വസ്തുക്കൾ ഉണ്ടായിരുന്ന കാലത്ത് നമുക്ക് ഇഷ്ടമുള്ള ഭാഗത്ത് ഗൃഹനിർമ്മാണം സാധ്യമായിരുന്നു. എന്നാൽ ഇന്ന് മൂന്ന് സെന്റിലും, അഞ്ച് സെന്റിലുമൊക്കെ വീടു വയ്ക്കേണ്ടിവരുമ്പോൾ പഴയ നിയമങ്ങളിൽ പലതും പ്രായോഗികമാകില്ല. അത്തരത്തിലുള്ള ഒരു നിയമമാണ് അസ്ഥി കിടക്കുന്ന ഭൂമി എന്നതും.

കൊതുകിനെ കൊന്നാലും എലിയോ പട്ടിയോ പൂച്ചയോ ഒക്കെ ചത്താലും എല്ലാം അസ്ഥി തന്നെയാണ് വർഷങ്ങൾക്ക് മുൻപ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനെക്കാൾ അടക്കം ചെയ്യുകയായിരുന്നു പതിവ്. ഇന്ത്യയിലും മറ്റുമുണ്ടായ യുദ്ധങ്ങളിൽ പല സ്ഥലങ്ങളിലായി ആയിരക്കണക്കിന് ആളുകൾ മരിച്ച് വീണിട്ടുമുണ്ടാകാം. അപ്പോൾ അസ്ഥിയില്ലാത്ത ഭൂമയിൽ ഗൃഹനിർമ്മാണം എന്ന നിർദ്ദേശം തന്നെ പ്രായോഗികമല്ല . ഏത് ശാസ്ത്രത്തിലാണെങ്കിലും യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ മാത്രം സ്വീകരിക്കുക. ധൈര്യമായി താങ്കൾ അവിടെ വീടു വച്ച് താമസിക്കൂ.

Your Rating: