Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തിനടുത്ത് വീട്: എന്തൊക്കെ ശ്രദ്ധിക്കണം?

door-house

ഒരു ക്ഷേത്രത്തിലെ ദേവന്റെ സ്വഭാവം അനുസരിച്ച് വീട് എവിടെ പണിയാൻ സാധിക്കും? ഇങ്ങനെയുള്ള ദേവന്മാരുടെ പേരുകൾ ഏത്? ക്ഷേത്രത്തിന്റെ 50 മീറ്റർ മാറി ഭവനം പണിയുക.

സാത്വികദേവന്മാരും, രൗദ്രദേവന്മാരുമുണ്ട്. ഇതിൽ ശിവൻ, ഭദ്രകാളി, യക്ഷിയമ്മ മുതലായവർ രൗദ്രദേവന്മാരും മഹാ വിഷ്ണു. മഹാവിഷ്ണുവിന്റെ മറ്റ് അവതാരങ്ങളും കൂടാതെ ലക്ഷ്മി, സരസ്വതി തുടങ്ങിയവരും, സാത്വിക ദേവന്മാരുടെ മുൻഭാഗത്തും വലതു ഭാഗത്തും വീടുകൾ വരുന്നതാണ് നല്ലത്. രൗദ്രഗണത്തിൽപ്പെടുന്ന ദേവന്മാരുടെ ക്ഷേത്രത്തിന്റെ ഇടുതു ഭാഗത്തും പിറകിലും ഭവനങ്ങള്‍ വരുന്നതാണ് നല്ലത്. 

ക്ഷേത്രത്തിൽ നിന്ന് ഉയരത്തിൽ വീട് പണിയുമ്പോൾ പാടില്ലെന്നു പറയുന്നത് എന്തുകൊണ്ട്?

സൂര്യനിൽ നിന്ന് കിട്ടുന്ന ഊർജ്ജം ഒരുമിച്ച് സ്വീകരിക്കാനുള്ള ശേഷി ഒരു ക്ഷേത്രത്തിനുണ്ട്. അവിടെ നിന്ന് നാടിന്റെ നന്മ യ്ക്കായി  നമുക്ക് നൽകുന്നു. കൊടിമരം, ക്ഷേത്ര താഴിക ക്കുടം മുതലായവ ഇതിനുള്ളവയാണ്. എന്നാല്‍ ക്ഷേത്ര ത്തിന്റെ അടുത്ത് ക്ഷേത്രത്തേക്കാൾ ഉയരത്തിൽ ഒരു ഭവനം നിന്നാൽ ക്ഷേത്രത്തിന് ലഭിക്കേണ്ട ഊർജ്ജത്തിന് തടസ്സമു ണ്ടാകും ഇത് സംഭവിക്കാതിരിക്കാനാണ്. ക്ഷേത്രത്തിന്റെ ഒരു പരിധി കഴിഞ്ഞ മാത്രമേ കെട്ടിടം വരാൻ പാടുള്ളൂ.

ക്ഷേത്രത്തിന്റെ അടുത്ത് താമസിക്കുവാൻ ക്ഷേത്ര ജീവന ക്കാർക്ക് അനുവാദമുണ്ടല്ലോ അപ്പോൾ മറ്റുള്ളവർക്ക് എന്തു കൊണ്ട് പറ്റില്ല?

അങ്ങനെ ഒന്ന് നിലിവിൽ ഇല്ല എല്ലാവർക്കും ഒരു നിയമം തന്നെയാണ്. ക്ഷേത്രത്തിന്റെ ദിനം പ്രതിയുള്ള കാര്യങ്ങൾക്ക് പണ്ട് മുത്തശ്ശന്മാർ  അടുത്ത് താമസിച്ചിരുന്നു. തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. എന്നാൽ പഞ്ചഭൂതനിർ മ്മിതമായ മനുഷ്യശരീരമുള്ള എല്ലാവർക്കും ക്ഷേത്ര നിയമ ങ്ങൾ ഒരു പോലെ ബാധകമാണ്. 

ലേഖനം തയ്യാറാക്കിയത്

Aruvikkara Sreekandan Nair

KRRA – 24, Neyyasseri Puthen Veedu

Kothalam Road, Kannimel Fort

Trivandrum -695023

Phone Number- 9497009188

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.