Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ദർശനം വാസ്തുവിലേക്ക്...?

ക്ഷേത്രത്തിലെ വിഗ്രഹം Representative image

എന്റെ ജനനത്തീയതി 10–6–1980 ആണ്. സമയം രാവിലെ 6.30. ഞാൻ കഷ്ടപ്പെട്ടു 10 സെന്റ് വസ്തു വാങ്ങി. ഞാനും എന്റെ അമ്മയും കുറേ വർഷങ്ങളായി വാടകവീട്ടിലായിരുന്നു താമസം. വാങ്ങിയ വസ്തുവിൽ വീടു വയ്ക്കാൻ ചെന്നപ്പോൾ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ദർശനം ആ വസ്തുവിലേക്കുണ്ടെന്നു പലരും പറയുന്നു. അതുകേട്ട് ഞങ്ങൾ മാനസികമായി വിഷമത്തിലാണ്. ആ വസ്തുവിൽ വീടു പണിഞ്ഞാൽ ഗതിപിടിക്കില്ല എന്നാണ് എല്ലാവരും പറയുന്നത്. എനിക്കു മറ്റൊരു വസ്തു മേടിക്കുന്നതിനെക്കുറിച്ച് ഇനി ചിന്തിക്കാൻ കൂടി കഴിയില്ല.

മനോജ് കാട്ടാക്കട.

സമയം ഇപ്പോൾ കുറച്ച് അനുകൂലമാണ്. ധൈര്യമായി വീടുവയ്ക്കാൻ ആരംഭിച്ചോളൂ. ദൈവം നോക്കുന്നതിനെ എന്തിനാണു നമ്മൾ ഭയപ്പെടുന്നത്. ചെകുത്താൻ നോക്കുന്നെങ്കിൽ ഭയപ്പെട്ടാൽ പോരേ. ദൈവത്തെ ഭയപ്പെടാൻ ദൈവം എങ്ങും പറഞ്ഞിട്ടില്ല. ചില മനുഷ്യർ പറഞ്ഞു പ്രചരിപ്പിക്കുന്ന ഭയപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും, പ്രത്യേകിച്ചു പാവപ്പെട്ടവർ വീടു വയ്ക്കുമ്പോഴും മാത്രമേ ഈ ദൈവകോപവും ദൃഷ്ടിയുമൊക്കെ വരുന്നുള്ളൂ. പട്ടണങ്ങളിലും മറ്റുള്ള സംസ്ഥാനങ്ങളിലുമൊക്കെ ക്ഷേത്രത്തിനു സമീപമാണ് ബഹുനില മന്ദിരങ്ങളും ഫ്ലാറ്റുകളുമൊക്കെ ഉയരുന്നത്. അവിടെ ക്ഷേത്രത്തിൽ ഈശ്വര ചൈതന്യം തന്നെയാണുള്ളത്. അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുക. ധൈര്യമായി വീടുവയ്ക്കുക. അമ്മയും അച്ഛനും ഈശ്വരന്മാരാണെന്നു മനസ്സിലാക്കുക. ദൈവം താങ്കളെ അനുഗ്രഹിക്കുകയേയുള്ളൂ.

Your Rating: