Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തമഭൂമിയുടെ ലക്ഷണങ്ങളേവ?

veedu

സമനിരപ്പായതും കിഴക്കോട്ടു നീരൊഴുകുന്നതും മിനുസമായ മണ്ണുള്ളതും ചവിട്ടുമ്പോൾ നല്ല ശബ്ദം കേൾക്കുന്നതുമായ സമചതുരാകൃതിയാൽ 3 അടി താഴ്ചയിൽ ഒരു കുഴിയെടുത്തിട്ട് മൂടുമ്പോൾ കുഴി നിറച്ചതിനുശേഷം മണ്ണ് മിച്ചം വരണം. പ്രദക്ഷിണമായി ജലം ഒഴുകുന്നതും വിത്തു വിതച്ചാൽ മുളയ്ക്കുന്നതും കണ്ണിന് ആനന്ദം തോന്നുന്നതും മരങ്ങളും പുഷ്പഫലാദികളും ഉള്ളവയും, ശീതഉഷ്ണങ്ങൾ തുല്യങ്ങളായതും വേനൽക്കാലത്തുകൂടി ധാരാളം വെള്ളമുള്ളതും (കുടിക്കാൻ ഉപയോഗിക്കുന്നതിനു പറ്റിയ ജലം) ഇവയെല്ലാമാണ് ഉത്തമമായ മനുഷ്യവാസമുള്ള ഭൂമിയുടെ ലക്ഷണം.

കെട്ടിടം പണിയുന്നിടം ശുദ്ധമാക്കുന്നതെങ്ങനെ?

ഗൃഹം പണിയാനുദ്ദേശിക്കുന്ന ഭൂമി കിളച്ച് നിരപ്പാക്കുക. അതിനുശേഷം വിത്തുവിതയ്ക്കുക. ഇവ മുളച്ചശേഷം ഗോക്കളെ കൊണ്ടും കിടാങ്ങളെക്കൊണ്ടും മേയാൻ വിടുക. ഗോക്കളുടെ പാദസ്പർശവും അവയുടെ മലമൂത്രാദികൾ വീഴുന്നതും, ശ്വാസം, നുര, ഗന്ധം ഇവ ആ സ്ഥലത്തെ ശുദ്ധമാക്കും. അവസാനം ഭൂമിയിൽ മൂന്ന് നാളികേരം വച്ചശേഷം മഹാഗണപതിയ്ക്കടിക്കണം. സർവ്വദോഷ പരിഹാരാർത്ഥം 200ml മഹത്പഞ്ചഗവ്യം വാങ്ങി വെള്ളത്തിൽ കലക്കി ഭൂമിയിൽ തളിക്കണം. കഴിയുമെങ്കിൽ പാവപ്പെട്ട ബ്രാഹ്മണർക്ക് അന്നവസ്ത്രാദികൾ ആ ഭൂമിയിൽ വച്ചുകൊടുക്കുക. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.