Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിടപ്പുമുറിയിൽ ദൈവങ്ങളുടെ ചിത്രം വയ്ക്കാമോ?

x-default Representative image

കിടക്കുന്ന മുറിയില്‍ ദൈവങ്ങളുടെ ചിത്രം വയ്ക്കാമോ, പടം വച്ച് വിളക്കുവയ്ക്കാമോ? ഒരു ഘടികാരത്തിന്റെ ബാറ്ററിയുടെ പ്രവർത്തനം എങ്ങനെയാണോ അതുപോലെ ഒരു ഭവനത്തിൽ താമസിക്കുന്നവര്‍ക്ക് പൂജാമുറിയില്‍ നിന്നാണ് ആ ഊർജ്ജം ലഭിക്കുന്നത്. കിടക്കുന്ന മുറിയിൽ നെഗറ്റീവ് ഊർജ്ജം ഉള്ളതിനാൽ പാടില്ല. അവിടെ കിടക്കുന്നവർക്ക് പല പ്രതിസന്ധികളും ഉണ്ടാകും. ചിത്രം മാത്രം വയ്ക്കാം.

ഗൃഹയോഗം

പുതിയ ഭവനം വയ്ക്കുന്നതിനുമുമ്പേ അതിൽ പാർക്കുന്നവരുടെ ഗൃഹയോഗവും സ്ഥലത്തിന്റെ ദോഷവും, തിരിച്ചറിഞ്ഞതിനുശേഷം മാത്രമേ പാടുള്ളു. ഭവനഭാഗ്യത്തിന് സമയമായോ, തടസ്സങ്ങൾ വരാൻ സാധ്യതയുണ്ടോ, വരുന്ന ഭവനം കൊണ്ട് കുടുംബഅഭിവൃദ്ധി ഉണ്ടാകുമോ, ധനം യഥേഷ്ടം മറിഞ്ഞ് പൂർത്തിയാക്കാൻ സാധിക്കുമോ എന്നൊക്കെ ചിന്തിക്കണം.

കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞു മാത്രമെ ഭക്ഷണം കഴിക്കാവൂ. വടക്കുകിഴക്ക് (ഈശാനകോണിൽ) പുൽത്തകിടി വയ്ക്കാം. മാസ്റ്റർ ബെഡ്റൂമിലിരുന്നോ, കിടക്കമുറിയിലിരുന്നോ ശുക്രാധിപത്യമുള്ളതിനാൽ അവിടെ ബുധകാരകനായ വിദ്യയ്ക്കും സരസ്വതി കടാക്ഷത്തിനും ഗുണം ചെയ്യില്ല. പഠനത്തിന് ദോഷം വരുന്നതിനാൽ ഈ സ്ഥലത്ത് പഠനം ഒഴിവാക്കണം. വടക്കു പടിഞ്ഞാറ് തെക്കുകിഴക്ക് പടിഞ്ഞാറിന്റെ മധ്യഭാഗം, തെക്കിന്റെ മധ്യഭാഗം എന്നീ സ്ഥാനങ്ങളിൽ പ്രദക്ഷിണമായി കയറത്തക്കവണ്ണം ഗോവണികൾ (ഏണിപ്പടി) സ്ഥാപിക്കണം. ഭവനത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തിന്റെ പടിഞ്ഞാറു മാത്രമെ സെപ്റ്റിക് ടാങ്ക് വരാവൂ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.