Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു നിർബന്ധമോ?

vasthu

വീടു നിർമ്മിക്കാൻ തയാറാകുമ്പോൾ വാസ്തു നോക്കേണ്ടതു നിർബന്ധമാണോയെന്ന്    പലർക്കും സംശയം തോന്നാറുണ്ട്. എത്ര വിസ്തീർണത്തിൽ കുറവുള്ളയിടത്താണ് സ്ഥാനം നോക്കാതെ വീടു വയ്ക്കാനാവുക എന്നും  ആശങ്ക ഉണ്ടാകാം . വാസ്തു നോക്കാതെ വീടു വയ്ക്കാനാവുമെന്ന് ഒരിടത്തും പറയുന്നില്ല. സ്ഥലം എത്ര ചെറുതായിരുന്നാലും വീടു നിർമിക്കുമ്പോൾ അതിനു യോജിക്കുന്ന വിധത്തിൽ പ്ലാൻ തയാറാക്കേണ്ടതാണ്.             

വീടു പണിയാൻ ഉത്തമമായ സ്ഥലം

വീടു പണിയുന്നതിനുള്ള സ്ഥലം കിഴക്കോട്ടു താഴ്ചയായിട്ടുള്ള ഇടമായിരിക്കുന്നത്  ഉത്തമമാണ്. വടക്കോട്ടു താഴ്ചയുള്ളയിടവും പരിഗണിക്കാം. ഉദയസൂര്യന്റെ രശ്മികൾ  പതിക്കുന്നതിനു മറവു തട്ടാത്തയിടമാകണം.  യഥേഷ്ടം സൂര്യപ്രകാശം ലഭിക്കുന്ന ഭൂമിയിലാണ് വീടു പണി നടത്തേണ്ടത്.  സൂര്യനെ ഉദയ സമയത്തും നക്ഷത്രങ്ങളെ അസ്തമയ സമയത്തിലും വ്യക്തമായി കാണാൻ പാകത്തിന് വേണം ഗൃഹനിർമ്മാണം. ഇതിൽ പ്രധാനികളായ സപ്തർഷികൾ വടക്കാണുള്ളത്. അങ്ങനെ വരുമ്പോൾ ഭൂമിക്കു വടക്കോട്ടോ കിഴക്കോട്ടോ താഴ്ചയുണ്ടെങ്കിൽ ഉത്തമമായി എന്നു കരുതാം. അങ്ങനെയുള്ള സ്ഥലം വീടു പണിക്കായി തിരഞ്ഞെടുക്കാം. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.