Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

x-default Representative image

ഒരു ഭവനത്തിൽ താമസിക്കുന്നവർ വീടിന്റെ ഐശ്വര്യത്തിന് അവിടെ ശുചിത്വത്തോടെ പരിപാലിക്കണം.ഭവനത്തിന്റെ വാതിലിന് മുന്നിലും കയറി വരുന്ന മുറിയിൽ അലങ്കാര വസ്തുവായി ചെരുപ്പ് പ്രദർശനം വേണ്ട. വിഴുപ്പു തുണികൾ വീട്ടിൽ കൂട്ടി ഇടരുത്. പഴകിയ ആഹാരസാധനങ്ങൾ ഒരു കാരണവശാലും വലിച്ചെറിയുകയില്ല എന്ന് ഉറപ്പു വരുത്തണം, ഭക്ഷണം ദുര്യുപയോഗം ചെയ്യുകയില്ല എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം.

ഒരു ഭവനത്തിന്റെ കന്നിമൂലഭാഗത്ത് (തെക്ക് പടിഞ്ഞാറ് മൂല) ശ്രദ്ധിക്കേണ്ടവ എന്തെല്ലാം?

1.കന്നിമൂല ഭാഗം കോൺകട്ട് ആക്കി പണിയരുത്.

2. വീടിന്റെ സിറ്റൗട്ടാക്കി ഈ ഭാഗം പണിയരുത്.

3. ഇവിടെ കാർപോർച്ചാക്കി ഉപയോഗിക്കരുത്.

4. ഇവിടെ അടുക്കളയായിട്ട് ഉപയോഗിക്കരുത്.

5. ടോയ് ലറ്റ് / കുളിമുറി കിണർ വലിയ കുഴികൾ ഇവ പാടില്ല.

6. കോൺക്രീറ്റ് മേൽക്കൂര താഴ്ത്തി എടുക്കരുത്.

7. മതില്‍ കെട്ടിത്തിരിക്കുമ്പോൾ കന്നിമൂലഭാഗത്ത് വഴി വരാൻ പാടില്ല.

8. പട്ടിക്കൂട്, പക്ഷിക്കൂട് എന്നിവയ്ക്ക് പറ്റിയ സ്ഥലമല്ല.

9. ഇവിടെ ചുറ്റുമതിൽ കെട്ടുമ്പോൾ തെക്കു പടിഞ്ഞാറു മൂലഭാഗം ഗേറ്റ് കൊടുക്കാതിരിക്കാൻ ശ്രമിക്കണം

വടക്ക് കിഴക്ക് ഈശാനക്കോണിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. വടക്കുകിഴക്ക് ഈശാനക്കോണിൽ ദൈവത്തിന്റെ സ്ഥാനമാണ്.

2. പൂജാമുറിക്ക്, കിടപ്പുമുറി ഉത്തമസ്ഥാനങ്ങൾ

3. ടോയ്‌ലറ്റ് വരാൻ പാടില്ല, ഇവിടെ തുറന്നിരിക്കണം, കാറ്റ് വരണം, മുകളിൽ രണ്ടാം നില ബാൽക്കണിയായിട്ട് ഇടണം. 

4. അടുക്കള ഇവിടെ വരുന്നത് നല്ലതല്ല. മീന രാശി ജലരാശിയാണ് അവിടെ അഗ്നി നല്ലതല്ല ഒഴിവാക്കുക.

5. മീന രാശി കിണർ വരണം. വെയിറ്റുള്ള സാധനങ്ങൾ വയ്ക്കരുത്, സ്റ്റെയർ കെയ്സ് ആരംഭിക്കരുത്. പമ്പ് സെറ്റുകൾ, ജനറേറ്റർ ഇവ 

അഗ്നിയെ സൂചിപ്പിക്കുന്നവ പാടില്ല.

6. വടക്കു കിഴക്ക് മൂല ഭാഗം കോണ്‍ കട്ട് ചെയ്തു പണിയരുത്.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.