Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാഗ്യമുളള വീടിന്

lucky-home-tips

വീടിനുള്ളിൽ ഐശ്വര്യവും ഭാഗ്യവും നിറയ്ക്കാൻ 15 എളുപ്പവഴികൾ

1. വീട്ടിലേക്കു കയറുമ്പോൾ കണ്ണെത്തുന്നിടത്തായി ഫാമിലി ഫോട്ടോ വയ്ക്കുക. അതു കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം നിറയും.

2. ലിവിങ് റൂമിൽ വലിയ ഫർണിച്ചർ ഒഴിവാക്കുക. ലളിതമായ ഡിസൈനിലുള്ള ഫർണിച്ചർ ഉപയോഗിക്കണം. അതും കുറച്ചു മാത്രം.

3. ഒരു വേസിൽ പുതിയതായി വിരിഞ്ഞ പൂക്കൾ വയ്ക്കുന്നത് ഐശ്വര്യദായകമാണ്.

4. ഏതെങ്കിലുമൊരു ഭിത്തിയിൽ കണ്ണാടി പിടിപ്പിക്കുന്നത് വീടിനുള്ളിൽ വലുപ്പം തോന്നിക്കുക മാത്രമല്ല പോസിറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യുന്നു.

5. പ്രധാന വാതിലിനരികിലായി പച്ച നിറത്തിലുള്ള ചെടികൾ വയ്ക്കുന്നതു പൊതുവെയുള്ള ഐശ്വത്തിന് നല്ലതാണ്.

6. പ്രകൃതിദത്തമായ വെളിച്ചവും വായുവും വീട്ടിനുള്ളിൽ നിറയ്ക്കുക. വെളിച്ചമില്ലാത്ത വീടുകൾ അശുഭകരമാണ്.

7. ബെഡ്റൂമിന് പിങ്ക് നിറം നല്ലതാണ്. സ്നേഹവും സന്തോഷവും പ്രണയവും നിറയ്ക്കാൻ ഈ നിറത്തിനാവും.

8. മേശ പ്രതിനിധീകരിക്കുന്നത് ആരോഗ്യത്തെയാണ്. അതുകൊണ്ട് സാധനങ്ങൾ വലിച്ചുവാരിയിടാതെ മേശ വൃത്തിയായി സൂക്ഷിക്കുക.

9. ഡൈനിങ് റൂമിൻറെ നടുവിൽ കനത്ത ഫർണിച്ചർ ഇടരുത്. ഊണുമേശ മധ്യത്തിൽ നിന്ന് അല്പം മാറ്റി ഇടുക.

10. ഊണുമുറിയിൽ ക്രിസ്റ്റലുകൾ വയ്ക്കുന്നത് പോസിറ്റീവ് ഊർജം നിറയ്ക്കും.

11. ബുദ്ധശിരസ്സിൻറെ പ്രതിമകൾ വാങ്ങാൻ കിട്ടും. ഇവ വീട്ടിനുള്ളിൽ വയ്ക്കുന്നതു ഭാഗ്യം കൊണ്ടുവരും.

12. ഊണുമുറിയിൽ ഓറഞ്ച് നിറത്തിലുള്ള ആക്സ്സറീസ് പരീക്ഷിക്കാം. ഇത് വിശപ്പും പ്രസരിപ്പും കൂട്ടാൻ സഹായിക്കും.

13. ഓവൽ ആകൃതിയിലുള്ള മേശയാണ് ഫുങ് ഷ്വേയിൽ ഏറ്റവും ഭാഗ്യദായകമായി കണക്കാക്കുന്നത്. ഇത് സ്ഥിരതയെ പ്രതിനിധീകരിക്കുന്നു. സമചതുരമോ ദീർഘചതുരമോ ആയ മേശകൾ ഉപയോഗിക്കുമ്പോൾ അരികുകൾ വൃത്താകൃതിയിലാണെന്ന് ഉറപ്പുവരുത്തുക. ഇരട്ട സംഖ്യകളിലുള്ള കസേരകൾ ഇടുക.

14. ചുവരിന് എതിരായി സ്റ്റഡി ടേബിൾ ഇടരുത്. കഴിവതും വാതിൽ കാണാവുന്ന രീതിയിൽ മേശ ഇടാം. ചുവരിന് എതിരായി മേശ ഇടുകയാണെങ്കിൽ കുറഞ്ഞത് നാല് ഇഞ്ചെങ്കിലും അകലം പാലിക്കണം.

15. കട്ടിലിന് ഇരുവശത്തും നടക്കാനുള്ള സ്ഥലം വിടണം. ചുവരിനോട് ചേർത്ത് കട്ടിൽ ഇടരുത്. പക്ഷേ, ഹെഡ്ബോർഡ് ഏതെങ്കിലും ചുവരിനോട് ചേർത്തിടാൻ ശ്രദ്ധിക്കണം.

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer