Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനു കട്ടിള വയ്ക്കുമ്പോൾ...

വീടിനു കട്ടിള വയ്ക്കുമ്പോൾ

വീടിന്റെ ദർശനവുമായി ബന്ധപ്പെട്ട ഒരു കാര്യമാണിത്. പ്രധാനപ്പെട്ട കട്ടിള വയ്ക്കുന്നതിനു പ്രത്യേകം സ്ഥാനമുണ്ട്. നേർമധ്യത്തിലായിട്ടല്ല ഇതു വയ്ക്കുന്നത്. അൽപം വിട്ടുവേണം അതു ചെയ്യാൻ. സ്വതന്ത്രമായി വായു സഞ്ചരിക്കാനുള്ള സാഹചര്യം ഉളവാക്കുന്ന രീതിയിലാണു വേണ്ടത്. അതു വീട്ടിൽ താമസിക്കുന്നവരുടെ ആരോഗ്യത്തിനും നന്ന്. ഒരു വീടിന്റെ ദർശനമുഖത്തുനിന്ന് അതിന്റെ പിന്നിലേക്കു മധ്യത്തിലൂടെ ഒരു രേഖ കടന്നുപോകുന്നതായി കരുതുക. അതിനു തടസ്സം വരാതിരിക്കാൻ ശ്രദ്ധിക്കണം. അതിനാലാണ് മധ്യത്തിൽ നിന്നും അൽപം മാറ്റി വയ്ക്കണമെന്നു പറയുന്നത്.

പൂജാ മുറിയുടെ സ്ഥാനം

ശാസ്ത്രമനുസരിച്ച് പരദേവതാ ഭജനം നടത്തേണ്ടതു വടക്കുവശത്തോ കിഴക്കു വശത്തോ വരുന്ന മുറികളിലായിരിക്കണമെന്നുണ്ട്. ഇത് പടിഞ്ഞാറുവശത്തായി വന്നാലും തെറ്റൊന്നും പറയാൻ കഴിയില്ല. ചുരുക്കത്തിൽ ദിക്കിന് അനുയോജ്യമായ വിധത്തിൽ വേണമെന്നുമാത്രമേ പറയാൻ സാധിക്കുകയുള്ളൂ.

Your Rating: