Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നിമൂലയിൽ ശൗചാലയം പണിയരുത്...

vasthu-veedu

വീടിന്റെ തെക്കു – പടിഞ്ഞാറേ മൂലയിൽ (കന്നിമൂല) ശൗചാലയം പണിയരുത്. കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു – കിഴക്കേ മൂലയിലേക്കാണ് (ഈശാനകോൺ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലീമസമാക്കും.’ ‘വീടിനു ചുറ്റും നാൽപാമരങ്ങളായ അത്തി, ഇത്തി, അരയാൽ, പേരാൽ ഇവ വച്ചുപിടിപ്പിക്കണം എന്നു പറയുന്നതിനും കാരണമുണ്ട്. ഈ മരങ്ങൾ കൂടുതൽ ഓക്സിജൻ വിട്ടുനൽകുന്നവയാണ്. ഭാരതീയ വാസ്തുവിദ്യാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുത്തൂരിൽ നടന്ന വാസ്തുവിദ്യാ ശിൽപ്പശാല പകർന്നു നൽകിയതു വിസ്മയിപ്പിക്കുന്ന അറിവുകളാണ്. ഏതു നിർമിതിയും പ്രകൃതിയോടിണങ്ങിയതായിരിക്കണം.

ചെന്നൈയിലെ മഹാപ്രളയം നമുക്കു നൽകുന്ന മുന്നറിയിപ്പാണ് ഇത്. നികന്ന തടാകങ്ങളിൽ പോലും അവിടെ കെട്ടിടങ്ങൾ നിർമിച്ചു. തോരാമഴ പെയ്തപ്പോൾ എങ്ങും വെള്ളക്കെട്ടായി. പ്രകൃതിയാണ് ആദ്യ വാസസ്ഥാനം. അവിടെ ഗൃഹം നിർമിക്കുന്ന മനുഷ്യർ പ്രകൃതിക്കു വിരുദ്ധമായി നിർമിതികൾ നടത്തുമ്പോഴാണു വീട് നരകമാകുന്നത് എന്നും ശിൽപ്പശാല ഓർമിപ്പിച്ചു. ആറൻമുള വാസ്തുവിദ്യാ ഗുരുകുലത്തിലെ ചീഫ് ഇൻസ്ട്രക്ടർ എ.ബി. ശിവൻ, മൂവാറ്റുപുഴ വാസ്തുഭാരതിയിലെ കെ.കെ. ശിവൻ ആചാരി, കൊല്ലം വാസ്തു വിദ്യാകേന്ദ്രം ഡയറക്ടർ പി. വിജയൻ എന്നിവർ ക്ലാസ് നയിച്ചു. റിട്ട. സൂപ്രണ്ടിങ് എൻജിനീയർ എസ്. രാഘവൻ പിള്ള, ആനന്ദഗോപാൽ, കുഞ്ഞുകൃഷ്ണപിള്ള, ശിശുപാലൻ, ജയിംസ് വർഗീസ്, പി.ടി. രാജൻ, ഗോപൻ വിദ്യാസാഗർ, രാജൻ മലനട, സുരേഷ് കോട്ടവിള, ബിജു കൈതയ്യത്ത് എന്നിവർ പ്രസംഗിച്ചു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.