Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഉത്തരം’ തലയ്ക്കു നേരെ മുകളിൽ വേണ്ട; ആപത്തുകൾ ഒഴിവാക്കാൻ വീട്ടിൽ എന്തൊക്കെ ശ്രദ്ധിക്കണം

beam-vasthu

തലയ്ക്കു മുകളിൽ ഉത്തരം (ബീം) വരുന്നത് നല്ലതല്ല. അവയ്ക്കു താഴെയുള്ള മനുഷ്യവാസം നല്ലതല്ല. അതിൽനിന്നുണ്ടാകുന്ന വിപരീത ഊർജ്ജം മനസ്സിനെ അസ്ഥിരമാക്കുന്നതാണ്. അമൃതസ്വരൂപികളായ വായനക്കാർ ഈ ദോഷം പരിഹരിച്ചുവേണം ഇരിപ്പിടവും കിടക്കയും മറ്റും നിശ്ചയിക്കേണ്ടത്. പ്രധാന തീരുമാനമെടുക്കാൻ സാധിക്കാതെ പോകുന്നതും ഇതുകൊണ്ടാണ്. ബുദ്ധിമാന്മാരായ കുട്ടികൾക്ക് പഠിത്തത്തിൽ അശ്രദ്ധ വരുന്നതും ഇതുകാരണമാണ്. ഇവയ്ക്കു താഴെയുള്ള എല്ലാ പ്രവൃത്തികളും നിർത്തണം.

പ്രധാന കിടപ്പുമുറി വീടിന്റെ തെക്കുകിഴക്ക് ദോഷമാണോ?

വീടിന്റെ അഗ്നികോൺ, തെക്കുകിഴക്ക് കിടക്കമുറി പാടില്ല. കിടന്നുറങ്ങുന്നവർ വഴക്കുകൂടിക്കൊണ്ടിരിക്കും. അതാണ് അനുഭവവും, വാസ്തുശാസ്ത്രവും, അധികചിലവും, രോഗവും വരും.

വീടിന്റെ മധ്യത്ത് ടോയ്‌ലറ്റ് ആകാമോ?

ഒരിക്കലും പാടില്ല. ഗൃഹത്തിന്റെ മധ്യത്തെ ടോയ്‌ലറ്റ് മൂലം ഗൃഹവാസികൾക്ക് ആപത്തുകൾ ഉണ്ടാകും.

റോഡ് ലെവലിൽ വീട് പണിയാമോ, താഴെ വീട് പണിയാമോ?

പാടില്ല. വസ്തുവിന്റെയും വീടിന്റെയും തറനിരപ്പ് റോഡ് ലെവലിനെക്കാൾ ഉയർന്നിരിക്കുന്നതാണ് നല്ലത്. വസ്തുവിന്റെ തറനിരപ്പ് റോഡിൽനിന്നും ഒരു മീറ്ററെങ്കിലും ഉയർന്നിരിക്കണം. റോഡ് നിരപ്പിൽനിന്നും വീട് താഴെയായാൽ ഒരു മുറിയെങ്കിലും പണിത് ലെവലിൽനിന്നും മുകളിലാക്കുക.

മൈക്രോ ഓവൻ മുതലായ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോൾ ഇന്നസ്ഥാനത്ത് വെക്കണം എന്ന് വാസ്തുശാസ്ത്രപരമായി നിർദ്ദേശിക്കുന്നുണ്ടോ?

അഗ്നിസ്ഥാനത്തെക്കുറിച്ച് ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അതാണിക്കാര്യത്തിൽ സ്വീകരിക്കേണ്ടത്. ഈ ആധുനികയുഗത്തിൽ ആഹാരം പാകം ചെയ്യാനുപയോഗിക്കുന്ന അഗ്നി സ്വയം കാണുന്നില്ലെങ്കിലും ഇതിന്റെ രൂപഭേദം തന്നെയാണല്ലോ ഇവിടെയും പ്രവർത്തിക്കുന്നത്. അതിനാൽ ഇത്തരം ഉപകരണങ്ങളും അടുപ്പിനു നിർദ്ദേശിച്ച സ്ഥാനത്തു തന്നെ സ്ഥാപിക്കുന്നതാണ് നല്ലത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.