Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജാതകമനുസരിച്ച് വീടെവിടെ വേണം?

plot-location

ജാതകത്തിൽ നാലാം ഭാവത്തിൽ വ്യാഴൻ പോലുള്ള ശുഭഗ്രഹങ്ങൾ നിൽക്കുകയും നാലാംഭാവാധിപതി ബലവാനായിട്ടും ഇരുന്നാൽ അരിസ്റ്റോക്രാറ്റുകൾ താമസിക്കുന്ന, നാമം കൊണ്ടു തന്നെ ആദരവ് ലഭിക്കുന്ന ഉത്തമ സ്ഥലത്ത് ഗൃഹയോഗം ഉണ്ടാകും.

നാലാംഭാവത്തിൽ ബുധൻ, ശുക്രൻ തുടങ്ങിയ ഗൃഹങ്ങൾ ഉണ്ടായിരിക്കുക, ഒപ്പം നാലാം ഭാവാധിപതിയും ബലവാനായിരുന്നാൽ പ്രശസ്തർ താമസിക്കുന്ന പ്രദേശത്ത് അവരിലൊരാളായി തീരുംവിധം ഭവനം നിർമിക്കും.

നാലാം ഭാവാധിപൻ ബലവാനും നാലാം ഭാവത്തിൽ സൂര്യൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളും നിന്നാൽ ഹൗസിങ് ബോർഡ്, ഫ്ളാറ്റ് തുടങ്ങി മറ്റുള്ളവർ നിർമിച്ച് സ്വന്തം പേരിൽ ലഭിക്കുന്ന ഗ്രഹത്തിന് സാധ്യത കൂടുതൽ.

നാലാംഭാവത്തിൽ ശനി, രാഹു തുടങ്ങിയ ഗ്രഹങ്ങൾ നിന്നാൽ കാട്ടുപ്രദേശത്തോ അതിനോടടുത്തോ ആയിരിക്കാം വീട്.

നാലാം ഭാവാധിപതിയുടെ നല്ല ദശയും ചൊവ്വ ബലവാനായി നാലിൽ നിൽക്കുകയും ചെയ്താൽ ജാതകൻ താനറിയാതെ കോടീശ്വരനായി ശ്രദ്ധേയമായ നഗരമധ്യത്തിൽ അതിശ്രദ്ധേയമായ ഗൃഹം പണിയും.

നാലിൽ സൂര്യൻ, ചന്ദ്രൻ തുടങ്ങിയവർ ബലമില്ലാതെയും നാലാംഭാവത്തിനു ബലവുമുണ്ടെങ്കിൽ അന്യരാൽ അവഗണിക്കപ്പെട്ട, വസ്തു വിലയ്ക്ക് വാങ്ങി സാമാന്യ വീട് വയ്ക്കും.

നാലിൽ ശനി—രാഹു—കേതു എന്നീ പാപഗ്രഹങ്ങൾ ഉണ്ടായിരിക്കുകയും നാലാം ഭാവാധിപതിക്ക് ബലവുമുണ്ടെങ്കിൽ ചേരിപ്രദേശങ്ങളിലോ അവലക്ഷണ സ്ഥലങ്ങളിലോ വീട് വയ്ക്കേണ്ടി വരും.

നാലാം ഭാവാധിപതി ബലവാനും അതിനോട് കേതു—രാഹു— ശുക്രൻ തുടങ്ങിയ ഗ്രഹങ്ങൾ യോഗം ചെയ്താൽ പാണ്ഡ്, ക്ഷുദ്രജീവികൾ, മദ്യപന്മാർ, പിടിച്ചു പറിക്കാർ, ഗുണ്ടകൾ, ഭൂതപ്രേത പിശാചുക്കൾ വലയം ചെയ്യുന്ന വിപരീതോർജമുള്ള സ്ഥലത്ത് വീട് നിർമിക്കേണ്ടി വരും.

നാലിൽ ചന്ദ്രൻ, ഗുരു തുടങ്ങിയ ഗ്രഹങ്ങൾ നിൽക്കുകയും നാലാം ഭാവാധിപതി ബന്ധുക്കളോട് യോഗം ചെയ്യുകയും ചെയ്താൽ നദി, കായൽ, കടൽ തുടങ്ങിയ ജലാശയത്തിനടുത്ത് ഭവനം നിർമിക്കേണ്ടി വരും.

നാലാം ഭാവാധിപതി ബലവാനായി സൂര്യനാകുകയും ആ ഭാവത്തിന് ഛിദ്രം ഇല്ലെങ്കിൽ വടിവൊത്ത സ്ഥലത്ത് വീട് വയ്ക്കും.

മേൽ പറഞ്ഞപോലെ ചന്ദ്രൻ നിൽക്കുകയാണെങ്കിൽ നീർചോലകൾ ഉള്ള ശീതളസ്ഥലത്ത് വീട് വയ്ക്കും.

ഇത്തരത്തിൽ ബുധൻ നിന്നാൽ നീളം കൂടിയതും വീതി കുറഞ്ഞതുമായ ഭൂമിയിൽ വീട് വയ്ക്കും.

മേൽപറഞ്ഞ രീതിയിൽ വ്യാഴം നിലകൊണ്ടാൽ സുകൃതഭൂമിയിൽ വീട് വയ്ക്കും.

ഇതുപോലെ രാഹു കേതു നിന്നാൽ ഒതുങ്ങിയ സ്ഥലത്ത് മെച്ചപ്പെട്ട വീട് വയ്ക്കും.

നാലാം ഭാവാധിപൻ ബലഹീനനും ശത്രു നീചസ്ഥിതിയും വന്നാൽ, ആ വീട്ടിൽ സദാശത്രുതയും ക്രമേണ ദുർമരണവും ഉണ്ടാകാം.

ലേഖകന്റെ വിലാസം **Address:
Prof. Desikom Reghunadhen Desikom Southside Sastha Temple and New Bridge Pathamkallu, Nedumangad P. O Thiruvananthapuram 695541 Phone : 0472 2813401**

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer