Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹപ്രവേശനത്തിന് പൂർണ്ണകുംഭം വേണോ?

poornakumbham ധനത്തിന്റെ അധിപതിയായ കുബേരന്റെ ചിഹ്നമാണ് കുംഭം.

ഗൃഹപ്രവേശന ചടങ്ങിൽ ചിലയിടത്ത് പൂർണ്ണകുംഭം ഉപയോഗിക്കുന്നുണ്ട്. ഇത് ആചാരഭാഗമായി കാണുന്നതെന്തുകൊണ്ട്? താമസവാസികളിൽ അഷ്ടൈശ്വര്യങ്ങളും ഉണ്ടാകുകയെന്നതാണ് വാസ്തുശാസ്ത്രത്തിന്റെ ഉദ്ദേശലക്ഷ്യം. ഹൈന്ദവ സംസ്കാരത്തിൽ ഓരോ ദേവ സങ്കൽപങ്ങൾക്കും അതിന്റേതായ വ്യക്തിത്വം പ്രകടമാകുന്ന ചിഹ്നങ്ങളുണ്ട്. അപ്രകാരം ധനത്തിന്റെ അധിപതിയായ കുബേരന്റെ ചിഹ്നം കുംഭമാണ്. 

പൂർണ്ണമായും നിറച്ച കുംഭം അലങ്കരിച്ച് പുതുഭവനത്തിലേക്ക് ആദ്യം പ്രവേശിക്കുമ്പോൾ സംതൃപ്തനാകുന്ന കുബേരഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നും തുടർന്ന് ക്ഷാമമില്ലാത്ത സർവ്വവിധ ക്ഷേമഐശ്വര്യങ്ങളോടു കൂടിയ ഭാവി ഭവനവാസികൾക്ക് ലഭ്യമാക്കുമെന്ന വിശ്വാസത്തിന്റെ പ്രതീകമാണ് ഗൃഹപ്രവേശ ചടങ്ങിൽ പൂർണ്ണകുംഭം ഉപയോഗിക്കുന്നത്. മാത്രവുമല്ല ചില സ്ഥലങ്ങളിൽ ആചാര്യന്മാരെ ക്ഷേത്രചടങ്ങിലും മറ്റും ആനയിക്കുമ്പോൾ പൂര്‍ണ്ണകുംഭം നൽകി സ്വീകരിക്കുന്ന ചടങ്ങിപ്പോൾ നമ്മുടെ നാട്ടിലുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.