Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലെ അടുക്കള വലുതായിരുന്നാൽ ദോഷമെന്താണ്?

അടുക്കള

ഇന്ന് സ്ത്രീകളാണ് അടുക്കള അധികവും കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പാചകജോലിക്കായി ദിവസവും കൂടുതൽ സമയം അടുക്കളയിൽ തങ്ങേണ്ടിവരുന്നു. കാറ്റും വെളിച്ചവും കിട്ടുന്ന വലിയ വലുപ്പമില്ലാത്ത മുറിയിലാണ്, എളുപ്പത്തിൽ സാധനങ്ങളെടുക്കുവാൻ പറ്റുന്നതും, പക്ഷേ വലിയ മുറിയായാൽ ജോലിസമയത്ത് കൂടുതൽ നടക്കേണ്ടി വരികയും, വൃത്തിയാക്കാൻ കൂടുതൽ ജോലി സമയം വേണ്ടിവരികയും ചെയ്യുന്നു. മറ്റൊരു കാര്യം പൂർവ്വികാഭിപ്രായത്തിൽ മറ്റു ബെഡ്റൂമിനെക്കാൾ അടുക്കള വലുതായാൽ വരവിനെക്കാൾ ചിലവ് കൂടുമെന്നാണ്. അതിനാൽ ഗൃഹത്തിന്റെ ഭംഗിക്കും സൗകര്യത്തിനും ചെറിയ അടുക്കളയാണ് അഭികാമ്യം.

നിലവിലുള്ള ഒരു ഗൃഹം പുതുക്കിപണിയുമ്പോൾ അടുക്കളസൗകര്യം മാറുന്നതിൽ തെറ്റുണ്ടോ?

ഗൃഹം പുതുക്കുമ്പോൾ അടുക്കള മാറുന്നത് വാസ്തു ആചാരപ്രകാരം അല്ലാത്തതായാൽ മാറ്റാം. മുൻ അടുക്കള സൗകര്യങ്ങൾ വേണ്ടപോലെ അല്ലെങ്കിലും സൗകര്യപ്രദമായി ചെയ്യുന്നത് നല്ലതാണ്. അടുക്കളയുടെ സ്ഥാനം വടക്കുകിഴക്കെ മൂലയിലോ, തെക്കുകിഴക്കേ മൂലയിലോ, മീനം രാശിയിലും, മിഥുനം രാശിയിലും വടക്കുപടിഞ്ഞാറെ മൂലയിലും ധനുരാശിയിലും അടുക്കള ചെയ്യുക. വടക്കുകിഴക്കുമൂല, ഈശാനകോൺ മീനം രാശി ഉത്തമം. മേൽപറഞ്ഞ സ്ഥാനങ്ങൾ ദോഷമില്ലന്നെ ഉള്ളു. പുനർനിർമ്മിക്കുമ്പോൾ സ്ഥാനദോഷം വരാതെ വിദഗ്ധോപദേശം തേടി അടുക്കള ചെയ്യുന്നതായിരിക്കും നല്ലത്.

Your Rating: