Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് സെന്റിലെ വീടും വാസ്തുവും...

വാസ്തു Representative image

വീട് ഉള്ളവരും വീടു വയ്ക്കുന്നവരും ഇന്ന് ഏറ്റവും ഭയപ്പെടുന്നതു വാസ്തുശാസ്ത്രത്തെയാണ്. വാസ്തു അറിയാവുന്ന ഒരാൾ വിചാരിച്ചാൽ ഏതു വീടിനും ഒരു ദോഷം കണ്ടുപിടിക്കാനാവും. വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അണുവിട തെറ്റരുത് എന്ന ശാഠ്യമുള്ളവരാണ് ഏറെ പ്രശ്നക്കാർ.

പണ്ട് ഏക്കർ കണക്കിനു ഭൂമി ജന്മിമാർക്കും മറ്റും സ്വന്തമായുണ്ടായിരുന്നു. അന്ന് അവർക്കു ഗൃഹം നിർമിക്കാൻ ക്രമീകരിച്ച കണക്കുകളാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. ധാരാളം വസ്തു സ്വന്തമായുള്ളവർ അതിൽനിന്നു ചതുരത്തിലുള്ള ഭാഗം പ്ര‌ത്യേകം ക്രമീകരിച്ച് മണ്ണു പരിശോധനയും വസ്തുവിന്റെ നിരപ്പും സൂര്യപ്രകാശത്തിന്റെ വരവുമൊക്കെ കണക്കാക്കി പ്രത്യേക ഭാഗം തെര‍ഞ്ഞെടുക്കും. തുടർന്നാണ് വാസ്തു കണക്ക് അനുസരിച്ച് വീടു വയ്ക്കുക.

ഇന്ന് അഞ്ച് സെന്റിലും അതിൽ താഴെയുമൊക്കെ ഗൃഹം നിർമിക്കേണ്ടി വരുമ്പോൾ പഴയ കണക്കുകളും വസ്തുവിന്റെ തെര‍ഞ്ഞെടുപ്പുമൊന്നും സാധ്യമാവില്ല. അപ്പോൾ പ്രയോഗത്തിൽ വരുത്താവുന്ന വാസ്തുവിധികള്‍ മാത്രം അനുസരിക്കുകയേ നിർവാഹമുള്ളൂ.

വാസ്തുശാസ്ത്രത്തിലെ വിധികൾ പ്രയോഗത്തിൽ വരുത്തുന്നതും യുക്തിപരമായി വേണം. കിണർ കുഴിക്കാൻ വടക്കുകിഴക്ക് മൂലയായ മീനം രാശിയാണ് ഏറ്റവും ഉത്തമമായി പറഞ്ഞിട്ടുള്ളത്. എന്നാൽ വെള്ളത്തിന്റെ ലഭ്യതയ്ക്കു വേണം പ്രഥമ പരിഗണന കൊടുക്കുവാൻ. ദിശയ്ക്കു രണ്ടാം സ്ഥാനം മാത്രം നൽകുക.

വടക്കുകിഴക്ക് മീനം രാശിയിൽ ജലം ലഭ്യമല്ലെങ്കിൽ, ലഭ്യമായ സ്ഥലത്തു കിണർ കുഴിച്ച് വെള്ളം ശേഖരിക്കുന്ന ടാങ്ക് വടക്കുകിഴക്കു സ്ഥാപിക്കാം.

മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ട പുരാതന ജീവിതമാർഗങ്ങൾ ബാധ്യതയാകാതെ ഉപയോഗപ്പെടുത്തുന്നതാണ് യുക്തി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.