Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുശാസ്ത്രത്തിലെ വാസ്തു

വാസ്തു File Photo by Josekutty Panackal

‘‘അഞ്ജനമെന്നാൽ ഞാനറിയും, മഞ്ഞളു പോലെ വെളുത്തിരിക്കും’’– ഇതു മലയാളത്തിലെ  ഒരു ചൊല്ലാണ്. ഇങ്ങനെ പറയുന്നവർക്ക് അഞ്ജനവും മഞ്ഞളും എന്താണെന്ന് അറിഞ്ഞുകൂടാ. വാസ്തുവിനെക്കുറിച്ചുള്ള ഇപ്പോഴത്തെ പലരുടെയും ധാരണയും ഏറെക്കുറെ ഇങ്ങനെയാണ്. വാസ്തുവിനെ സംബന്ധിച്ച്; വീടിന്റെയും അതിന്റെ ചുറ്റുപാടിന്റെയും പരിധിനിർണയം, വീട്ടിൽ ഐശ്വര്യം വരാൻ മണ്ണിനെയും പശ്ചാത്തലത്തെയും അനുകൂലമാക്കി എടുക്കുന്നത് എന്നിങ്ങനെ പോകുന്നു നിർവചനങ്ങളുടെ പരമ്പര. ഈ നിർവചനങ്ങൾക്ക് എല്ലാം തന്നെ ചക്കയും ചക്കക്കുരുവും, ചക്കയും ചുളയും തമ്മിലുളള ബന്ധമുണ്ട്. അതിനപ്പുറമില്ല. ഇവ കൂടി ചേർന്നാലേ ചക്കയാകൂ. എന്നാൽ കുരുവും ചുളയുമല്ല ചക്ക. ചക്ക അതിനപ്പുറം മറ്റു പലതും ഉൾക്കൊളളുന്നു. സമഗ്രസങ്കൽപമാണ്. ഇതുപോലെ മേൽ സൂചിപ്പിക്കപ്പെട്ട നിർവചനങ്ങൾ എല്ലാം തന്നെ വാസ്തു സംബന്ധിയാണ്. എന്നാൽ വാസ്തു വാസ്തവമല്ല.

അപ്പോൾ എന്താണു വാസ്തു? Spiritual architecture (ഈശ്വരീയ കേന്ദ്രീകൃത നിർമാണം) ആണു വാസ്തു. വാസ്തു ശാസ്ത്രമനുസരിച്ച് പ്രകൃതിയിലെ എല്ലാം പുരുഷന്റെ മാതൃകയാണ്. പ്രപഞ്ചം പരമാത്മാവിന്റെ പ്രത്യക്ഷ പ്രതീകമാണ്. ഈ പ്രകൃതിയും പുരുഷനും (പരമാത്മാവ്) തമ്മിലുളള Harmonious interaction ആണ് ഐശ്വര്യം, സുഖം തുടങ്ങി എല്ലാ പോസിറ്റീവ് ഊർജത്തിന്റെയും അടിസ്ഥാനം. ഈ പ്രകൃതി–പുരുഷ ബന്ധം split (തെന്നി നിന്നാല്‍) ആയാൽ അവിടെ Negative എനർജി സംഭവിക്കും. അതു വിപരീതാവസ്ഥയും വിനാശവും വിതയ്ക്കും. ഊർജ പ്രവാഹത്തിന്റെ ഈ അടിസ്ഥാന തത്വമാണ് വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാന തത്ത്വം.

അതിനാൽ പ്രകൃതിയിൽ മനുഷ്യൻ ഉപയോഗിച്ചിട്ടുളള എന്തിലും, ഏതിലും, ലക്ഷ്യവും അതിന്റെ രൂപവും തമ്മിലുളള ഇണക്കം വേണം.  വലിഞ്ഞു പോകുന്ന ഒരു സ്വഭാവം വെളളത്തിനില്ലായിരുന്നെങ്കിൽ ഈ ഭൂമി ചതുപ്പായി ഒന്നിനും കൊളളാതെ ആയി മാറുമായിരുന്നു. വായുവിന്റെ ഗമനാഗമനം, അഗ്നിയുടെ ചൂട്, മണ്ണിന്റെ ഉർ‌വരത, ജലത്തിന്റെ ജീവനഭാവം, ആകാശത്തിന്റെ spacing (സ്വീകരിക്കൽ) ഇതെല്ലാം പ്രകൃതിയില്‍ മനുഷ്യബന്ധമില്ലാതെ തന്നെ സത്യമാണ്. മരവും മണ്ണും എല്ലാം ഇതിന് സാക്ഷിയാണ്.

പ്രകൃതിയെ ഇങ്ങനെ താനുമായി ഇണക്കി നിർത്തിയതു പരംപുരുഷനായ പരമാത്മാവാണ്. ഈ വിശ്വൈക ശില്പിയുടെ മാർ‌ഗമാണു യഥാർഥ വാസ്തുശാസ്ത്രത്തിന്റെ മാർഗം. ലക്ഷ്യമോ  പ്രകൃതി–പുരുഷ ഐക്യം.  ഈ ഉന്നതമായ ലക്ഷ്യബോധത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്‍ നടത്തുന്ന ചെറുതും വലുതുമായ സർ‌വ നിർമാണത്തിലും ജീവവായുവുമായി നിലനിർത്തുന്ന പ്രകൃതി– പുരുഷ ഐക്യം– അതു പരിസ്ഥിതി പ്രേമത്തിന്റെയും അവസ്ഥ അതിലംഘിച്ചു പരമാത്മാ പ്രേമത്തിൽ നമിച്ചുനിൽക്കുന്ന ഒരു അവസ്ഥാവിശേഷമാണ്. ഇതാണു വാസ്തുശാസ്ത്രത്തിലെ വാസ്തു. 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: