Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹാരംഭത്തിന് ഞായറാഴ്ചയും ചൊവ്വാഴ്ചയും നന്നല്ല

house

മുഹൂർത്തപദവി എന്ന ഗ്രന്ഥത്തിൽ കാര്യം മൂലമഘാന്നഭേ മൃഗതുലാമേഷാന്യരാശൗഗൃഹം.... എന്നു തുടങ്ങുന്ന ശ്ലോകത്തിലാണു ഗൃഹാരംഭ മുഹൂർത്തത്തെക്കുറിച്ചു പറയുന്നത്.

ഇതനുസരിച്ച്, മൂലം, മകം നക്ഷത്രങ്ങളും ഊൺനാളുകളായ പുണർതം, പൂയം, അവിട്ടം, അത്തം, ചോതി, രോഹിണി, തിരുവോണം, മകയിരം, അനിഴം, ചിത്തിര, ചതയം, അശ്വതി, ഉത്രം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും മകരം, തുലാം, മേടം എന്നിവയൊഴിച്ചുള്ള രാശികളും ഗൃഹാരംഭത്തിനു കൊള്ളാം.

മകരത്തിൽ നിന്നു ക്രമത്തിലുള്ള ചരസ്ഥിര രാശികളിൽ സൂര്യൻ നിൽക്കുന്ന കാലം ക്രമത്തിൽ കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിലെ വീടിനു നല്ലതാണ്. ഇതുപോലെ കർക്കടകത്തിൽ നിന്നും. അതായത്, മകരം, കുംഭം, ചിങ്ങം എന്നീ മാസങ്ങൾ കിഴക്കിനിപ്പുരയും പടിഞ്ഞാറ്റിപ്പുരയും ആരംഭിക്കാൻ നന്ന്. മേടം, ഇടവം, തുലാം, വൃശ്ചികം മാസങ്ങളിൽ തെക്കിനിപ്പുരയ്ക്കും വടക്കിനിപ്പുരയ്ക്കും പണി തുടങ്ങാം.

കാർത്തിക നക്ഷത്രത്തിലും മിഥുനം, കന്നി, ധനു, മീനം എന്നീ ഉഭയരാശികളിലും കർക്കടകത്തിലും സൂര്യൻ നിൽക്കുന്ന കാലം ഗൃഹാരംഭം പാടില്ല. അതായത്, കാർത്തിക ഞാറ്റുവേലയിലും മിഥുനം, കർക്കടകം, കന്നി, ധനു, മീനം മാസങ്ങളിലും ഗൃഹാരംഭം പാടില്ല. മുഹൂർത്തരാശിയുടെ നാലാംഭാവത്തിൽ ഗ്രഹങ്ങളൊന്നും ഉണ്ടാകരുത്. പാപന്മാർ ഒരു കാരണവശാലും ഉണ്ടാകരുത്. അഷ്ടമത്തിൽ ചൊവ്വ പാടില്ല. ഞായറാഴ്ചയും ചൊവ്വാഴ്ചയും നന്നല്ല. പ്രതിഷ്ഠാകാര്യങ്ങളിൽ പറയുന്ന വേധമുള്ള നക്ഷത്രവും പാടില്ല.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.