Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുശില്പിയെ കണ്ടെത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

veedu-construction

ആചാര്യനുണ്ടായിരിക്കേണ്ട ഗുണഗണങ്ങൾ പലതും പറയും-മാൽസര്യബുദ്ധി പാടില്ല. നല്ല ബുദ്ധിയുളളവരായിരിക്കണം. വേണ്ട വിധത്തിൽ ചെയ്യുന്നവരാകണം. അങ്ങനെ അനവധി തത്വങ്ങൾ പറഞ്ഞിട്ട് അവസാനം പറയും, ആ ആചാര്യൻ തദ്ദേശ വാസിയാവണം. അതായത് ആ ദിക്കില്‍ത്തന്നെ വസിക്കുന്നയാളാകണം. ആ ദിക്കിൽ എന്തൊക്കെ തത്വത്തിലാണ് പണിയാൻ പറ്റുക, അവിടെ കിട്ടുന്ന സാധനങ്ങളെന്താണ്, അല്ലെങ്കിൽ അവിടത്തെ ശീതോഷ്ണസ്ഥിതി എങ്ങനെയാണ്, വീടുപണിയേണ്ട ആളെക്കുറിച്ചുളള ധാരണ എന്നിവയെപ്പറ്റി അറിയാന്‍ വേണ്ടിയാണിത്.

വാസ്തു ശില്പി എന്നതിന് ആചാര്യൻ ഒരു നിർദേശം പറഞ്ഞാൽ അതിനനുസരിച്ച് രൂപകൽപന ചെയ്യേണ്ട വ്യക്തി എന്നേ അർത്ഥമുളളൂ. ആചാര്യന്റെ കീഴിൽ വരുന്ന മറ്റു നാലു വിഭാഗത്തിൽപ്പെടുന്ന ആളുകൾക്ക് വേണ്ട നിർദേശം കൊടുക്കുക എന്നുളളതാണ് അദ്ദേഹം പ്രധാനമായി ചെയ്യേണ്ടത്. ആ നാലു കൂട്ടർ ഇവരാണ്. സ്ഥപതി, സൂത്രഗ്രാഹി. തക്ഷൻ, വർധകൻ എന്നുളളവർ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.