Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുവും ജ്യോതിഷവും

Vasthu Tips

സ്ഥലം അല്ലെങ്കിൽ വീട് വാങ്ങും മുൻപ് അതിനു വല്ല ദോഷവും ഉണ്ടോ എന്ന് അറിയാനായി ജ്യോത്സ്യനെ കണ്ട് പ്രശ്നം വയ്പിച്ചു നോക്കാവുന്നതാണ്. ചില സ്ഥലങ്ങളിൽ സർപ്പസാന്നിധ്യം ഉണ്ടാകും. ചിലതു ശ്മശാനഭൂമിയായിരിക്കും. മറ്റു ചിലതിൽ മറ്റു പല ദോഷങ്ങളും ഉണ്ടാകാം. അത്തരം ദോഷങ്ങൾ ഇല്ലാത്തവ നോക്കി വാങ്ങുന്നതാണു നല്ലത്. പൂർവികമായി ലഭിച്ചവയാണെങ്കിൽ ദോഷപരിഹാരങ്ങൾ നടത്തുകയും ദുരിതങ്ങളെ ആവാഹിച്ച് ഒഴിവാക്കുകയും വേണം.

ചിലത് ഒഴിയാത്തതായിരിക്കും. മറ്റു ചിലത് ഉപദ്രവം ചെയ്യാത്തവയും ആകും. സ്ഥലം കാണുമ്പോൾ മനസ്സിനു സന്തോഷം തോന്നുന്നവ വേണം വാങ്ങാൻ. വീടിന്റെ കണക്കിൽ എന്തെങ്കിലും തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനു പരിഹാരമായി പഞ്ചശിരസ്സോ വാസ്തുപുരുഷയന്ത്രമോ ഗൃഹത്തിൽ സ്ഥാപിക്കുന്നതു നല്ലതാണ്. ആന, പോത്ത്, ആമ, പന്നി, സിംഹം എന്നീ അഞ്ചു മൃഗങ്ങളുടെ ശിരസ്സിന്റെ രൂപമാണു പഞ്ചശിരസ്സ്. പഴയകാലത്തു വീട്ടിൽ കയറി താമസിക്കുന്നതിനെ പുരവാസ്തുബലി എന്നാണു പറഞ്ഞിരുന്നത്. ഇന്നു ഹൗസ് വാമിങ് ആയി. രാവിലെ ഗണപതി ഹോമം നടത്തി, പുരവാസ്തുബലി നടത്തിവേണം ഗൃഹപ്രവേശം നടത്താൻ. പന്തലിട്ടു പൂജ നടത്തി ദേവപ്രീതി വരുത്തലാണു വാസ്തുബലി.

Dr. P. B. Rajesh,

Rama Nivas,

Poovathum parambil,Near ESI Dispensary,

Eloor East ,

Udyogamandal.P.O,

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.