Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുദോഷം മാറ്റാം

വാസ്തുദോഷം മാറ്റാം

ഗൃഹത്തിൽ അടുക്കളയ്ക്കും ഭക്ഷണം പാചകം ചെയ്യുന്ന ദിശയ്ക്കും ന്യൂനത കാണുന്നതിനാൽ അടുക്കളയുടെ സ്ഥാനം പ്ലാൻ പ്രകാരം വടക്കു വശത്ത് മകരം രാശി സ്ഥാനത്തേക്ക് മാറ്റി കാണിച്ച വിധം ഉത്തമമാക്കി ചെയ്യുക. ഭക്ഷണം പാകം ചെയ്യുന്നത് അടുക്കളയിലായാലും വർക് എരിയയിലായാലും വടക്കോ കിഴക്കോ തിരിഞ്ഞുനിന്ന് ചെയ്യുന്നതാണ് ഉത്തമം.

പടിഞ്ഞാറ്റി പ്രധാനമായ, കിഴക്കു ദർശനമായ, ഏകശാലാ ഗൃഹത്തിന്റെ കണക്കിൽ ഉള്ള ന്യൂനത പരിഹരിക്കുന്നതിനായി വടക്കോട്ടും കിഴക്കോട്ടും പ്ലാനിൽ കാണിച്ച അളവിൽ കൂട്ടിയെടുത്ത് (extension) ഭിത്തിപ്പുറം ചുറ്റളവ്‌ 65 കോൽ 16 അംഗുലം ലഭിക്കുന്ന വിധം ചെയ്യുക.

ഗൃഹത്തിന്റെ വടക്ക്പടിഞ്ഞാറ് വായുകോണിൽ കിണർ വന്നിരിക്കുന്നത് വാസ്തു ശാസ്ത്രമനുസരിച്ച് ഉത്തമമല്ലാത്തതിനാൽ പ്ലാനിൽ കാണിച്ച പ്രകാരം ഗൃഹത്തിനു സമാന്തരമായി അതിരിട്ട് വാസ്തു തിരിച്ച് കിണർ പുറത്താക്കുന്ന വിധം ചെയ്യുക.

പടിഞ്ഞാറ്റി പ്രധാനമായ, കിഴക്കു ദർശനമായ, ഏകശാലയ്ക്ക് ഗൃഹമധ്യസൂത്രം കിഴക്കുപടിഞ്ഞാറ് ദിശയിൽ പ്ലാനിൽ കാണിച്ച പ്രകാരം കട്ടിള, ജനലുകൾ നേർക്കുനേർ വരുന്ന രീതിയിൽ ക്രമീകരിച്ച് സൂത്രം ഒഴിവ് ഇടുക.

vasthu-dosham പടിഞ്ഞാറ്റി പ്രധാനമായ, കിഴക്ക് ദർശനമായ, ഏകശാലാ ഗൃഹത്തിന്റെ കണക്കിൽ ഉള്ള ന്യൂനതകൾ പരിഹരിച്ചപ്പോൾ

ഗൃഹം നിൽക്കുന്ന ഭൂമിയുടെ ആകൃതി ശരിയായ ചതുരം അല്ലാത്തതിനാൽ തെക്കു വശത്തു പ്ലാനിൽ കാണിച്ചപ്രകാരം ഗൃഹത്തിനു സമാന്തരമായി അതിരിട്ട് വാസ്തു തിരിക്കുക. ഗൃഹത്തിന്റെ ദർശനം, ഭൂമിയുടെ ഉയർച്ചതാഴ്ചകൾ, മുറിയുടെ സ്ഥാനം, സൂത്രദോഷം, വീഥിയുടെ (വഴി) സാമീപ്യം എന്നിവ കണക്കിലെടുത്താണ് വാസ്തുദോഷപരിഹാരങ്ങൾ നിർദേശിച്ചിരിക്കുന്നത്.

Your Rating: