Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവണിയുടെയും കിണറിന്റെയും സ്ഥാനം?

stair

ഗോവണിയുടെയും മാസ്റ്റർ െബഡ്റൂമിന്റെയും കിണറിന്റെയും സ്ഥാനങ്ങളെപ്പറ്റി വാസ്തു ശാസ്ത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. വായനക്കാരുടെ സംശയങ്ങൾക്കുള്ള മറുപടി വായിക്കാം.

Q ഞാൻ ബാംഗ്ലൂരിൽ 1000 സ്ക്വയർ ഫീറ്റുളള (25x40) പ്ലോട്ടിൽ വീടു പണിയാനായി ഒരുങ്ങുകയാണ്. സ്ട്രക്ചർ പ്ലാൻ ചെയ്തു കഴിഞ്ഞു. അതിൻ പ്രകാരം ഗോവണി വടക്കു പടിഞ്ഞാറേ മൂലയിലാണ്. പക്ഷേ, വാസ്തു പ്രകാരം വടക്കേ ഭാഗത്ത് ഗോവണി പാടില്ല എന്നു കേട്ടിട്ടുണ്ട്. ഗോവണി മാറ്റുകയാണെങ്കിൽ മുൻ ഭാഗത്തുളള കാർ പാർക്കിങ് ഏരിയയ്ക്ക് വ്യത്യാസം വരുത്തേണ്ടതായും വരും. ഇക്കാര്യത്തിൽ വേണ്ട ഉപദേശത്തിനായി കാത്തിരിക്കുന്നു. അതുപോലെ, ഗോവണിക്ക് അടിയിൽ ടോയ് ലറ്റ് പണിന്നതിൽ കുഴപ്പമുണ്ടോ ?

മുരളി, ഇ–മെയിൽ

A വടക്കുപടിഞ്ഞാറേ മൂലയിൽ സ്റ്റെയർ കേസ് അനുവദനീയമാണ്. എന്നാൽ ഗോവണിക്കടിയിൽ ടോയ് ലറ്റ് വരുന്നത് ഉപദേശയോഗ്യമല്ല.

Qസ്വതന്ത്രമായ വീടിന് കിണർ കുഴിക്കാൻ പറ്റിയ ഏറ്റവും യോജിച്ച് സ്ഥലം ഏതാണ് ? കിണർ അഗ്നി കോണിൽ സ്ഥാപിക്കുന്നതിൽ ദോഷമുണ്ടോ ?

എം. സന്തോഷ്, ഇ–മെയിൽ

A കിണറിന് അനുയോജ്യമായ സ്ഥാനം വീടിന്റെ വടക്കു കിഴക്കേ മൂലയിലാണ്. അതായത് ഈശാന കോണിൽ. അഗ്നി കോണിൽ കിണർ ഉപദേശ യോഗ്യമല്ല. ഡ്രെയിനേജിനും സെപ്റ്റിക് ടാങ്കിനും ശാസ്ത്രത്തിൽ ലിഖിതമായ നിർദേശങ്ങളൊന്നുമില്ല. എങ്കിലും വേദ ദോഷം ഇല്ലാതിരിക്കാൻ മൂലകളിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

Q മാസ്റ്റർ ബെഡ് റൂം വടക്കു കിഴക്കേ ഭാഗത്തു വരുന്നതിൽ തെറ്റുണ്ടോ?ഉറങ്ങുമ്പോൾ തല ഏതു ഭാഗത്തേക്കാണ് വയ്ക്കേണ്ടത് ?

ദിലീപ്, ഇ– മെയിൽ

A വടക്കു കിഴക്കേ മൂലയിൽ മാസ്റ്റർ ബെഡ് റൂം അത്ര അനുയോജ്യമായി കണക്കിടാറില്ല. ഏതു ബെഡ് റൂം ആയാലും ഉറങ്ങുമ്പോൾ തല കിഴക്കു ഭാഗത്തേക്കോ തെക്കു ഭാഗത്തേക്കോ വയ്ക്കണം.

ലേഖകൻ

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് വാസ്തു ശാസ്ത്ര വിദഗ്ധൻ kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.