Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുക്കളയുടെ സ്ഥാനം എവിടെ?

അടുക്കള

വീടിന്റെ വടക്കു വശത്തോ, കിഴക്കു വശത്തോ വരുന്ന മുറികൾ അടുക്കളയാക്കാമെന്നാണു ശാസ്ത്രം. തെക്കു കിഴക്കു ഭാഗത്ത് അടുക്കള വരുമ്പോൾ അതിന്റെ കിഴക്കുവശത്തു വർക്ക് ഏരിയ വരുന്നത് ഉത്തമമല്ല എന്നാൽ തെക്കുവശത്തു വന്നാൽ അതു ദോഷവുമല്ല എന്ന് അറിഞ്ഞിരിക്കണം കിഴക്കേ ഭാഗം അല്ലെങ്കിൽ വടക്കേഭാഗം എന്നതിൽ ഏതാണ് ഉത്തമം എന്നുള്ളതിനും പ്രസക്തിയില്ല എല്ലാം ഒരുപോലെ എന്നാണ് പറയുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ വടക്കോട്ടോ കിഴക്കോട്ടോ മുഖമായി നിന്നു ചെയ്യുന്നതാണ് ഉത്തമം. പടിഞ്ഞാറു ഭാഗത്തേക്കു വരുന്നത് നല്ലതല്ല.

ഫ്ളാറ്റ് പണിയുമ്പോൾ

ഫ്ലാറ്റ് പണിയുന്ന അവസരത്തിൽ വാസ്തു നോക്കേണ്ടതുണ്ടോ എന്ന ചോദ്യം വന്നേക്കാം. ശാസ്ത്രപ്രകാരം അങ്ങനെ നോക്കുന്നത് ഉചിതം തന്നെയാണ്. ഫ്ലാറ്റ് നിർമിക്കാൻ തീരുമാനിക്കുന്ന സ്ഥലത്തിന്റെ നീളവും വീതിയും അനുസരിച്ചു സ്ഥാനനിർണയം നടത്താം. ഫ്ലാറ്റിനെ ദീർഘചതുരമോ, സമചതുരമോ ആയി കണക്കാക്കുമ്പോൾ അതിലെ അടുക്കളയുടെ സ്ഥാനം വടക്കോ കിഴക്കോ വരാവുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്. ഫ്ലാറ്റിന്റെ ഒട്ടാകെ വരുന്ന ദീർഘത്തിന്റെയും വിസ്താരത്തിന്റെയും മധ്യമത്തിൽ തൂണുകളോ ഭിത്തികളോ വരാതെ ശ്രദ്ധിക്കുകയും ചെയ്യണം.

Your Rating: