Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു ശാസ്ത്രത്തിലെ എവിടെ എങ്ങനെ?

ജ്യോതിഷം

മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവരും, വീണ്ടും വീണ്ടും മെച്ചപ്പെട്ട നിലയിലേക്ക് ഉയരണമെന്നാ ഗ്രഹിക്കാത്തവരും കുറവാണ്.

ഈ ആഗ്രഹമുളളവരെ അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സാധിക്കുന്ന ഒരു ഉപാധി ശാസ്ത്രമാണ് വാസ്തു.

എവിടെ ജീവിച്ചാൽ ജീവിതം മെച്ചപ്പെടുമെന്ന് ചിന്തിച്ച് ആ പ്രദേശത്ത് അവര്‍ ജീവിക്കാൻ തീരുമാനിക്കുന്നു. അവിടെത്തന്നെ ഏത് ഭാഗത്ത് താമസിച്ചാൽ ആഗ്രഹം സഫലീകരിക്കാൻ കഴിയും എന്ന് ചിന്തിച്ച് ഗൃഹനിർമ്മാണത്തിന് ഒരു സ്ഥലം കണ്ടെത്തുന്നത്. 

ആ സ്ഥലം ഗൃഹ നിർമ്മാണത്തിന് അനുയോജ്യമാണോ എന്നറിയാൻ ആ മണ്ണിന്റെ രൂപവും ഭാവവും വിലയിരുത്തുന്നു. തുടര്‍ന്ന് സ്ഥാന നിർണ്ണയം നടത്തി വാസ്തു വിധിയനുസരിച്ചു ഗൃഹശരീരത്തിന്റെ ഓരോ ഭാഗവും കൃത്യമായും വേണ്ടിടത്തു തന്നെ ഉൾപ്പെടുത്തി വീട് പൂർത്തിയാക്കുന്നു. ശുഭസമയം നോക്കി സകുടുംബം ഗൃഹപ്രവേശം നടത്തുന്നു. താമസിച്ചു തുടങ്ങുന്നു.

എന്നാൽ കുറേക്കാലം കഴിയുമ്പോൾ ഒരസംതൃപ്തി. വിചാരിച്ചതു പോലെ ഒരു മുന്നേറ്റം ഇവിടെ വന്നിട്ട് ഉണ്ടായില്ല. ഇനി എന്താ പോംവഴി?

ഉടൻ മുറി വൈദ്യന്മാരായ വാസ്തുക്കാരെ മാറി മാറി കൊണ്ടു വന്ന് വീട് പരിശോധനയോട് പരിശോധന വരുന്നവരാകട്ടെ ‘‘കാടിക്കലം ഉടഞ്ഞാൽ നായ്ക്ക് കോള്’’ എന്ന മട്ടിൽ അവിടം മാറ്റി മറ്റിടം മാറ്റി ശരിയായി എന്ന് പറഞ്ഞു മടുക്കും. ഒടുവിൽ ഒത്തു നോക്കുമ്പോൾ കയ്യിലിരുന്ന കാശ് ശരിയായി ചെലവായതല്ലാതെ മറ്റൊന്നും  ശരിയായില്ലെന്ന് വീണ്ടും കുണ്ഠിതം.

ഇവിടെ ഇങ്ങനെ സംഭവിക്കുന്നത് വാസ്തു ശാസ്ത്രത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതിനാലാണ്.

വാസ്തു ശാസ്ത്രത്തിന്റെ നിർണ്ണയം മുതൽ ഗൃഹപ്രവേശം വരെയുളള ഭാഗങ്ങൾ വാസ്തുവിലെ എവിടെ ഗൃഹം എന്നതിൽ ഉൾപ്പെടുന്നതാണ്.

എന്നാൽ അതുപോലെ പ്രധാനമാണ് ഗൃഹം എങ്ങനെ പ്രയോജനപ്പെടുത്തണം ഗൃഹത്തിൽ‌ എങ്ങനെ ജീവിക്കണം എന്ന കാര്യം. അവിടെ വസിക്കുന്നവർ സൗകര്യപൂർവ്വം മറന്നു പോകുന്നു. അഥവാ അതിൽ വലിയ കാര്യമില്ലെന്ന് കരുതി ഉദാസീനരാകുന്നു. 

ഈ ഉദാസീനതയാണ് പിന്നീടുളള എല്ലാ ബുദ്ധിമുട്ടുകളു ടെയും പ്രധാന കാരണം. പഞ്ചഭൂതങ്ങളെ വൈരുദ്ധ്യമില്ലാതെ നാം ഗൃഹജീവിതത്തിൽ സമന്വയിപ്പിച്ചോ. ഇന്റീരിയർ സംവിധാനത്തിൽ നാം അളവ് ശ്രദ്ധിച്ചോ എന്ന് ആരും ശ്രദ്ധിക്കുന്നില്ല. എവിടെ വീടു വച്ചാലും എങ്ങനെ ജീവിക്കുന്നുവെന്നതാണ് പോസിറ്റീവ് എനർജി ഗൃഹത്തിൽ‌ നിൽക്കാനും പോകാനും കാരണമൊരുക്കുന്നത്. കിടക്ക, ഉറക്കം, ഒരുക്കം, വിതാനം, ഭക്ഷണം, ഒരുമിച്ചിരിക്കൽ, വായന,  പ്രാർത്ഥന, ധ്യാനം, അതിഥിയെ സ്വീകരിക്കൽ ഇതിലെല്ലാം അനുകൂല പ്രതികൂല ഊർജ്ജം രൂപപ്പെടും. എന്തിന് സദാ കൊണ്ടു നടക്കുന്ന ഒരു കൈലേസിന് പോലും ഊർജം പകരാൻ ശേഷിയുണ്ട്. ജീവോർജം പരമോർജവുമായി  സമരസപ്പെട്ട് ഒരു  ജീവിതശൈലി സ്വയം രൂപപ്പെടുന്നതുകൊണ്ടാണ് പല നല്ല വീടുകളിലും പുരോഗതിക്കു പകരം വിപരീത അനുഭവം തരുന്നത്. 

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: