Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല വാസഭൂമിക്കായി വാസ്തുപരിണയം

vasthuparinayam

കോടികൾ മുടക്കി വീടു വയ്ക്കാം, നല്ല ആഡംബരക്കട്ടിൽ വാങ്ങാം, അതില്‍ വില കൂടിയ ബെഡ് വാങ്ങിയിട്ടു സുഖമായൊന്ന് ഉറങ്ങാം എന്നു പണമുള്ളവർ കരുതുന്നുണ്ടെങ്കിൽ ഇത്‌ അതേപടി നടക്കണമെന്നില്ല. കാരണം ഉറക്കം വിലയ്ക്കു വാങ്ങാൻ കിട്ടില്ല. ഉറക്കം, സമാധാനം, സാമ്പത്തിക ഉന്നതി, ശാന്തി, സ്വസ്ഥത, ആരോഗ്യം ഇവയൊക്കെ ഒരു പരിധി വരെ നമ്മുടെ വാസസ്ഥലവുമായി ബന്ധപ്പെട്ടുകിടക്കുന്ന അഭിവാജ്യഘടകങ്ങള്‍ ആണ്.

മത്സ്യമാർക്കറ്റിൽ നിന്നാൽ തീർച്ചയായും ദുർഗന്ധം അനുഭവപ്പെടും എന്നതു പോലെ മോശം ഭൂമി ദുരിതങ്ങളും നല്ല ഭൂമി ഗുണഫലങ്ങളും തരും. ഭൂമിപരീക്ഷ ചെയ്തു വീടു വയ്ക്കാനാണു വാസ്തുഗുരുക്കന്മാർ നിർദേശിച്ചിരിക്കുന്നത്.

ഭൂമിയുടെ ആകെയുള്ള പ്രകൃതി, വായുപ്രവാഹം, ജലസ്രോതസ്സ്, വൃക്ഷങ്ങൾ, അടുത്തുള്ള ദേവാലയങ്ങള്‍, ഭൂമിയുടെ ഉയർച്ച താഴ്ചകൾ എന്നിവ വീടുവയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ആണ്.

വൃക്ഷങ്ങളിൽ നിന്ന് ഓക്സിജൻ പോലെയുള്ള വാതകങ്ങൾ പുറത്തുവരും എന്നതിനാൽ ഇതുകൊണ്ടു ഗുണവും ദോഷവും ഉണ്ടാകാം. അരയാൽ കിഴക്കു നിന്നാൽ അഗ്നിബാധയും ഇത്തി തെക്കു നിന്നാൽ മനോനിയന്ത്രണക്കുറവും അഥവാ ചിത്തഭ്രമംവരെയും പേരാൽ പടിഞ്ഞാറു നിന്നാൽ ശത്രുക്കളുടെ ഉപദ്രവവും വാഹനാപകടവും ഫലം.

ദേവാലയസമീപം വീടു വയ്ക്കുമ്പോൾ അതിനെക്കാൾ താഴ്ന്നിരിക്കുന്നത് ഉത്തമം. വടക്കുഭാഗം താഴ്ന്ന ഭൂമി അധ്യാപകർക്കും പടിഞ്ഞാറ് ഉയർന്ന് കിഴക്കു താഴ്ന്ന ഭൂമി പട്ടാളം, പൊലീസ് തുടങ്ങിയവർക്കും കിഴക്ക് ഉയർന്ന് പടിഞ്ഞാറു താഴ്ന്ന ഭൂമി വ്യാപാരികൾക്കും ധനകാര്യസ്ഥാപനം നടത്തുന്നവർക്കും വടക്ക് ഉയർന്ന് തെക്കു താഴ്ന്ന ഭൂമി തൊഴിലാളികൾക്കും, മത്സ്യമാംസ സംബന്ധമായ തൊഴിൽ ചെയ്യുന്നവർക്കും ഉത്തമം ആണ്.

കോൺ ദിക്കുകളിലേക്കു ചെരിവുള്ള ഭൂമി ആർക്കും ഉത്തമമല്ല. വസ്തുവിനു പൊന്നുംവിലയുള്ള ഈ കാലഘട്ടത്തിൽ വാസ്തുദോഷം ഗ്രഹിച്ചു പരിഹാരപൂർ‌വം വീട് നിർമിച്ചുവരുന്നുണ്ട്. അതുകൊണ്ട് ഗൃഹനിർമാണത്തിനു മുൻപു വിദഗ്ധനെക്കൊണ്ടുപരിശോധിപ്പിച്ചു വാസയോഗ്യമായ ഭൂമി തിരഞ്ഞെടുക്കുന്നതിനെ വാസ്തുപരിണയം എന്നു പറയുന്നു.

ലേഖകൻ

–അനിൽകുമാർ ആനിക്കാട് (ഫോൺ: 9048344880)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.