Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥലത്തിന്റെ ചെരിവ് മണ്ണിട്ട് നികത്തുന്നത് നല്ലതാണോ?

home-

സ്ഥലത്തിന്റെ ചെരിവ് ദോഷം പരിഹരിക്കുന്നതിന് അതു മണ്ണിട്ടുയർത്തി ഒരു പരിധിവരെ മാറ്റാനാവും. വെള്ളത്തിന്റെ നീരൊഴുക്ക് വടക്കോട്ടോ കിഴക്കോട്ടോ ആവുംവിധത്തിൽ അതു ചെയ്യാം. തെക്കോട്ടു ചെരിവിലാണു പണിയുന്നതെങ്കിൽ അതു നിരപ്പാക്കുമ്പോൾ ചെരിവ് കിഴക്കോട്ടും പടിഞ്ഞാറോട്ടുമാക്കാം. അവിടെ കിഴക്കോട്ട് അൽപം ചെരിവ് കൂടുതൽ കിട്ടുകയാണെങ്കിൽ ഉചിതം.

കുളിമുറി, കക്കൂസ് ഇവയ്ക്കു സ്ഥാനം

കുളിമുറിയും കക്കൂസും പണിയുമ്പോൾ ഇവ മധ്യത്തിലും കോണുകളിലും പാടില്ല എന്നാണു പറയുക. ഏതു കോണിലായാലും അതു ചെയ്യരുതെന്നാണ്. ഒൻപതു രേഖകൾ വീടിനനുബന്ധമായി കടന്നുപോകുന്നുണ്ട്. തെക്കു–വടക്കുള്ള രേഖകളെല്ലാം ധമനികളും മറ്റുള്ളവ സിരകളുമായി കണക്കാക്കുന്നു. മധ്യത്തിലുള്ളത് സുഷുമ്ന നാഡിയും. ഇതിൽ പ്രധാനപ്പെട്ടവ തമ്മിൽ മുറിഞ്ഞു കടന്നുപോകാൻ പാടില്ല. അതിനാണ് തൂണുകൾ ഒറ്റപ്പെട്ടു വരരുതെന്നു പറയുന്നത്. കക്കൂസും കുളിമുറിയും ഗൃഹത്തിന്റെ മധ്യത്തിലും കോണുകളിലും വരാതിരിക്കാൻ ശ്രദ്ധിക്കണം.

Your Rating: