Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തു വാസ്തുവാകുന്നതെപ്പോൾ

വീട് Representative image

ചിരപുതാനമായ ഒരു മാർഗ്ഗദർശനമാണ് വാസ്തു. ശരിയായ ദിശയിൽ ജീവിതം പുരോഗതിയിലേക്ക് എങ്ങിനെ എത്തിക്കാം എന്നതിന്റെ വഴികാട്ടി. പന്ത്രണ്ടാംനൂറ്റാണ്ടിൽ ജീവിച്ചിരുന്ന സുഖാനന്ദയതിയുടേതാണ്  ഭാരതത്തിൽ ലഭിച്ചിട്ടുളള വാസ്തു സംബന്ധമായ ആദ്യരേഖ. ഭാരതത്തിലെ ഇൻഡസ് വാലി, മോഹൻ ജദാരോ, ഹാരപ്പ, നളന്ദ, തക്ഷശില തുടങ്ങിയവയിലും വാസ്തു മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ മുപ്പതു വർഷം കൊണ്ട് അതു വരെ അത്ര ശ്രദ്ധി ക്കപ്പെടാതെ കിടന്ന വാസ്തു ഗൃഹനിർമ്മാണത്തിൽ സര്‍വ്വ വ്യാപിയായി. ഇപ്പോൾ വാസ്തു ഒഴിവാക്കാനാകാത്ത ഒന്നായി സർവ്വരും അംഗീകരിച്ചു കഴിഞ്ഞു.

വാസ്തു- നിർമ്മാണ ശാസ്ത്രത്തിനകത്താണ് ഉൾപ്പെടുന്നത്. എന്നാൽ സാധാരണ നിർമ്മാണ ശാസ്ത്രത്തിനും കലയ്ക്കും അപ്പുറത്താണ് വാസ്തുവിന്റെ  പ്രപഞ്ചം.

വാസ്തു വസ്തുവിനെ സംബന്ധിച്ചു എന്ന് തുടങ്ങി അനേകം നിർവചനങ്ങൾ ഉണ്ട്. എന്നാൽ അതൊന്നുമല്ല ശരിയായ വാസ്തു. പ്രഞ്ചത്തിലേയും, പരമാത്മാവിന്റെയും ദിവ്യോർജ്ജം നമ്മുടെ ഗൃഹമാകുന്ന സരോവരത്തിലെത്തിച്ച്, അങ്ങനെ ഗൃഹത്തിൽ നിറയപ്പെട്ട ദിവ്യോർജ്ജത്തെ പ്രയോജനപ്പെടു ത്തി എങ്ങനെ ജീവിതം അനുനിമിഷം പുരോഗതിയിലേക്കും സന്തോഷത്തിലേക്കും എത്തിക്കാം എന്ന വസ്തുതയെ ലക്ഷ്യ മിടുന്നതാണ് ശരിയായ വാസ്തു. അതായത് വാസ്തു സാധാ രണ നിർമ്മാണ കലയോ, ശാസ്ത്രമോ അല്ല. അതിലുപരി ഈശ്വരീയ –ആത്മീയ–ദിവ്യ സൃഷ്ടി ശാസ്ത്രമോ കലയോ ആണ്. ചെറിയ കൂടിനുളളിൽ സമാധിയിരിക്കുന്ന ഒരു പുഴു വിന്റെ സ്വച്ഛതയും ഏകാഗ്രതയും, പറന്നുല്ലസിക്കുന്ന പൂമ്പാറ്റയുടെ സന്തോഷവും, പുറം തോടിനുളളിൽ തല വലിച്ചു രക്ഷ നേടുന്ന ആമയുടെ സുരക്ഷിതത്വവും തലയെ ടുപ്പോടെ  മുന്നോട്ട് പോകുന്ന ഗജവീരന്റെ ഔന്നി ത്യവും നിറനിലാവിനാൽ കുളിർമയുടെ നിറവ് നൽകുന്ന ചന്ദ്രനെ പോലെയും ജീവിതം  ആസ്വാദ്യകരമാക്കാൻ സഹായിക്കുന്ന  ദിവ്യ മാർഗ്ഗദീപമാണ് വാസ്തു. അനുകൂല ഊർജം നിറഞ്ഞ ഒരു ഭവനം ഒരു ഊർജസരസ്സാണ്. സരസിൽ നിന്നും ശാന്തമായി ഇടമുറിയാതെ മെല്ലെ ഒഴുകുന്ന ജലം പോലെ ഗൃഹത്തിലെ ഊര്‍ജം നമ്മുടെ എല്ലാ കാര്യത്തിലും നമ്മെ അനുഗമിക്കുന്നു. യാത്രയിലും പഠനത്തിലും ജോലിയിലും ഇടപെടലിലും സന്താന ഉൽപത്തിയിലും ഉയ‌ർച്ചയിലും എല്ലാത്തിലും സാധ്യതയുടെ ഒരു വലിയ ലോകം നമ്മുടെ മുന്നിൽ കൊണ്ടെത്തിക്കുന്നത് നമ്മുടെ ഭവനമാണ്. അത്തരം സാധ്യതയിലേക്ക് നമ്മുടെ ജീവിതം ഉയർത്താൻ സഹായി ക്കുന്ന ഉപകാരിയാണ് വാസ്തു ശാസ്ത്രം.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: