Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലെ കലഹം എങ്ങനെ ഒഴിവാക്കാം ?

x-default

വീടു പണി തുടങ്ങുമ്പോൾ ദിക്കുകളുടെ സ്ഥാനം പ്രത്യേകം ശദ്ധിക്കണം . തെക്കു കിഴക്കു വരുന്ന രീതിയിൽ വീടുപണിയാറില്ല. അങ്ങനെ വന്നാൽ ഭയമാണ് ഫലം. തെക്കു പടിഞ്ഞാറായാൽ കലഹം. വടക്കു പടിഞ്ഞാറായാൽ ചപലത. വടക്കു കിഴക്കായാൽ കുലനാശം. അതിനാൽ ഇൗ രീതിയിൽ ഗൃഹനിർമാണം നടത്തരുതെന്നാണ് പറയുന്നത്.

വാസ്തു നോക്കാതെയും വീടു നിർമാക്കാറില്ല . എത്ര ചെറുതായാലും അതിനനുസരിച്ച് കണക്കുണ്ടാക്കി വേണം പണിയാരംഭിക്കാൻ. കൂട്ടിപ്പണിയുന്ന അവസരത്തിലും മുറികളുടെ സ്ഥാനം മാറാതെയും ഗൃഹത്തിന്റെ മൊത്തത്തിലുള്ള സ്ഥാനം മാറാതെയും ചുറ്റളവ് യോജിപ്പിച്ചു ചെയ്യണം.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ

വീടു മാറ്റി സ്ഥാപിക്കുമ്പോൾ

പുരയിടത്തിൽ നിലവിലുള്ള വീടു പൊളിച്ച് വേറെ സ്ഥലത്തു വയ്ക്കുന്നതിനു തടസ്സമൊന്നുമില്ല. എന്നാൽ ഗൃഹം സ്ഥാനം കൊണ്ട് ആ പുരയിടത്തിെൻറ തെക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആവുകയാണ് ഉത്തമം. രണ്ടും കിഴക്കോട്ടു ആവുന്നതു കൊണ്ടും ദോഷമില്ല. എന്നാൽ നിലവിലുള്ള ഗൃഹം നിലനർത്തി പുതിയത് നിർമ്മിക്കുകയാണെങ്കിൽ ഒരേ വാസ്തുവിൽ മധ്യങ്ങൾ തമ്മിൽ ഭേദിക്കാതിരിക്കുകയാണ് നല്ലത്. ഒരു ഗൃഹം വടക്കു കഴക്കോട്ടും മറ്റേ ഗൃഹം തെക്കു പടിഞ്ഞാറോട്ടും കുറച്ച് മാറ്റേണ്ടി വരും.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.