Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാസ്തുവിനനുസരിച്ച് വീടിന്റെ പ്ലാൻ ക്രമീകരിക്കാം

vasthu-plan-0013

ഗൃഹമധ്യസൂത്രം തടസ്സപ്പെടുത്തുന്ന വിധത്തിലായിരുന്ന പ്ലാനിനെ ചെറിയ ചില ക്രമീകരണങ്ങളിലൂടെ മാറ്റിയെടുത്തപ്പോൾ...

vasthu-0013 പ്ലാനിലെ മാറ്റങ്ങൾ ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

വാസ്തുനിയമങ്ങൾ ശരിയാക്കാൻ പ്ലാനിൽ വരുത്തിയ തിരുത്തലുകൾ താഴെപ്പറയുന്നു. പ്ലാനിൽ ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ് മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ.

1) ഗൃഹമധ്യസൂത്രം തടസ്സപ്പെടുത്തുന്ന വിധത്തിൽ, പടിഞ്ഞാറുവശത്ത് രണ്ട് കിടപ്പുമുറികൾ തുല്യ അളവുകളിൽ നിർമിക്കുമ്പോൾ ഗൃഹമധ്യത്തിൽ ഭിത്തി വരുന്നു. പടിഞ്ഞാറ്റിനി ഗൃഹം വടക്കോട്ട് രണ്ടു നിലകളിലും ഉത്തമമാകുന്ന വിധത്തിൽ കൂട്ടിയെടുക്കുകയും അളവ് ക്രമീകരിക്കുകയും ചെയ്യുക. ഗൃഹമധ്യസൂത്രം പ്ലാനിൽ കാണിച്ച പ്രകാരം ഭിത്തിയിൽനിന്ന് വടക്കോട്ടുമാറി കിടപ്പുമുറിക്ക് അകത്തുകൂടി വരുന്നതാണ് പരിഹാരം.

2) ഭൂമിയുടെ ആകൃതി കൃത്യം ദീർഘചതുരമല്ലാത്തതിനാൽ പ്ലാനിൽ കാണിച്ച പ്രകാരം നാലുവശവും ഗൃഹത്തിന് സമാന്തരമായി അതിരിട്ട് വാസ്തു തിരിക്കുന്നത് പരിഹാരമായി ചെയ്യാവുന്നതാണ്.

3) ദീർഘചതുരമായി വാസ്തുപരിധി തിരിക്കുമ്പോൾ ഗൃഹമധ്യം വാസ്തുമധ്യത്തിൽനിന്ന് തെക്കുപടിഞ്ഞാറേ ഖണ്ഡത്തിലേക്ക് (ദേവ ഖണ്ഡം) മാറിവരുന്ന വിധത്തിൽ ക്രമീകരിക്കുകയും അതുവഴി ഗൃഹത്തിന്റെ സ്ഥാനം ഉത്തമമായി വരുന്നതുമാണ്.

4)ഗൃഹത്തിന്റെ ഒട്ടാകെ ഭിത്തിപ്പുറത്തെ ചുറ്റളവ് ഉത്തമമാക്കുന്നതിനുവേണ്ടി വർക് ഏരിയയുടെ വടക്കോട്ടുള്ള തള്ള് അളവ് ക്രമീകരിക്കുന്ന വിധമാണ് ചെയ്തിരിക്കുന്നത്.

ആകൃതി

ഭൂമിയുടെ ആകൃതി ദീർഘചതുരമല്ലാത്തതിനാൽ നാലുവശവും ഗൃഹത്തിന് സമാന്തരമായി അതിരിട്ട് വാസ്തു തിരിച്ചു.

ലേഖകൻ

കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്

വാസ്തുശാസ്ത്ര വിദഗ്ധൻ

kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.