Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുഖജീവിതത്തിന് വാസ്തുശല്യം ഒഴിവാക്കണം

Swastik in Vastu Swastik in Vastu

വീടെന്നത് ഏതൊരു ജീവിയെയും പോലെ മനുഷ്യനും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.  എന്നാണ് സ്ഥിരമായ താമസസ്ഥലത്തെ കുറിച്ച് മനുഷ്യൻ ആലോചിച്ചു തുടങ്ങിയിരിക്കുക?. കാട്ടിൽ കഴിഞ്ഞിരുന്ന കാലത്ത് ഗുഹകളിലും മരക്കൊമ്പുകളിലും അവൻ താമസിച്ചുപോന്നു. ബുദ്ധിവികാസം പ്രാപിച്ചതോടെ അവൻ സമൂഹമായും കുടുംബമായും കഴിഞ്ഞുകൂടണമെന്ന തോന്നൽ അവനിലുണ്ടായി. മെല്ലെ മെല്ലെ വികാസം പ്രാപിച്ച് അവൻ മനോഹരങ്ങളായ വീടുകൾ നിർമ്മിക്കാൻ തുടങ്ങി. അന്ന് പ്രകൃതിയോട് ഇണങ്ങിയതാണെങ്കിൽ ഇന്ന് നേരെ മറിച്ച് ശാസ്ത്രം വികാസം പ്രാപിച്ചതോടെയും ശാസ്ത്രീയതകൾക്കതീതമായ ബുദ്ധിശക്തിയും ഒത്തുകൂടിയപ്പോൾ അവൻ കയ്യേറാനും വെട്ടിപ്പിടിക്കാനും തുടങ്ങി. സുഖലോലുപമായ ജീവിതത്തിന് മാറ്റുകൂട്ടാൻ പൂർവികർ ചിട്ടപ്പെടുത്തിയ ശാസ്ത്രസത്യങ്ങളെ മറികടന്ന് ഗൃഹനിർമ്മാണമടക്കമുള്ള പ്രവൃത്തികൾ തുടങ്ങി. ഫലമോ രോഗങ്ങളും ദുരിതങ്ങളും അകാലമൃതികളും ഗൃഹനിർമ്മാണത്തിലെ ഇത്തരം പിഴവുകളെ നമുക്ക് വാസ്തുശല്യങ്ങളെന്നു വിളിക്കാം. 

സ്വയം ദൃശ്യമാകാതെ വാസ്തുവിൽ മറഞ്ഞിരുന്നുകൊണ്ട് വീട്ടിൽ താമസിക്കുന്നവർക്ക് ഉപദ്രവങ്ങൾ ഉണ്ടാക്കുന്ന ബാഹ്യശക്തികളെയാണ് വാസ്തു ശല്യം എന്നർഥമാക്കുന്നത്. 

വീട്ടിൽ താമസമായതിന് ശേഷം അവിടത്തെ അംഗങ്ങൾക്കാർക്കെങ്കിലും അപ്രതീക്ഷിത മരണം സംഭവിക്കുക, ഗൃഹനിർമ്മാണവുമായി ബന്ധപ്പെട്ട് കേസുകളും വഴക്കുകളും ഉണ്ടാകുക, കുടുംബാംഗങ്ങൾക്ക് മാറാവ്യാധികൾ പിടിപെടുക, പാരമ്പര്യജന്യമല്ലാത്ത ചിത്തഭ്രമം തുടങ്ങിയ മാനസപീഡകൾ പിടിപെടുക, കന്നുകാലികളും വളർത്തുമൃഗങ്ങളും വാഴാതിരിക്കുക, എത്ര ധനം ഉണ്ടായാലും ദാരിദ്ര്യവും കടങ്ങളും ഉണ്ടാവുക തുടങ്ങിയവ അനുഭവപ്പെട്ടാൽ വാസ്തുവിൽ ശല്യങ്ങൾ ഉണ്ടെന്നു മനസ്സിലാക്കാം. വിദ്വാനായ ഒരു ദൈവജ്ഞന്റെ സഹായത്തോടെ വാസ്തുശല്യങ്ങൾ കണ്ടുപിടിക്കാം 

'സ്ഥലപ്രശ്നേഷു സർവേഷു സ്ഥിരക്ഷേത്രം ശുഭം ഭവേത്’ 

സ്ഥലപരമായ കാര്യങ്ങൾക്ക് സ്ഥിരരാശി വന്നാൽ ഉത്തമഫലം. പ്രശ്നത്തിനു സമീപിക്കുന്ന വേളയിൽ ദൂതൻ വടക്ക്, കിഴക്ക് എന്നീ ദിക്കുകൾക്കഭിമുഖമായി നിന്ന് ചോദിച്ചാൽ വാസ്തുശല്യങ്ങൾ ഇല്ലെന്നുറപ്പിക്കാം. പ്രശ്ന സമയത്ത് നാലാംഭാവത്തിൽ ശുദ്ധിയോ ശുഭോദയമോ വന്നാൽ ശുഭലക്ഷണമാണ്. ശുഭഗ്രഹങ്ങൾ കേന്ദ്രത്തിലോ ത്രികോണത്തിലോ വരുന്നതും ഉത്തമമാണ്. 

ചോദ്യകർത്താവ് തെക്ക് കിഴക്ക് ഭാഗത്ത് വന്നിട്ട് വടക്ക് പടിഞ്ഞാറോട്ട് നോക്കിയാണ് ചോദ്യം ഉന്നയിക്കുന്നതെങ്കിൽ വാസ്തുവിൽ ദോഷങ്ങളുണ്ട്. പ്രശ്നം ചരരാശിയായാൽ വീടിന് നാലുകോൽ താഴ്ചയിലും സ്ഥിരരാശിയായാൽ രണ്ടു കോൽ താഴ്ചയിലും ഉഭയരാശിയായാൽ മൂന്ന് കോൽ താഴ്ചയിലും ശല്യമുണ്ടെന്ന് പറയണം. കേന്ദ്ര താഴ്ചയിലും ശല്യമുണ്ടെന്ന് പറയണം. കേന്ദ്രഭാഗങ്ങളിൽ പാപസ്ഥിതി ഉണ്ടായാൽ ജന്തുക്കളുടെ അസ്ഥികൾ വീടിനടിയിൽ ഉണ്ടെന്നും അതിന്റെ ശല്യമായിരിക്കുമെന്നതും ശാസ്ത്രമതം. ചോദ്യകർത്താവിന്റെ അവയവ സ്പർശനം സസൂഷ്മം നിരീക്ഷിച്ചും ദൈവജ്ഞന് ഫലം പറയാവുന്നതാണ്. ദൂതവാക്യവും ഏതൊരു പ്രശ്നത്തിനെന്നതുപോലെ ഇവിടെയും സ്വീകരിക്കാം. പ്രശ്നവിഷയത്തിൽ ശത്രുദോഷങ്ങൾക്കാണ് പ്രാമുഖ്യം കാണുന്നതെങ്കിൽ വിധിപ്രകാരമുള്ള കർമ്മങ്ങൾ ദൈവജ്ഞൻ വിധിക്കണം. 

അംഗാരേസ്തേഭയം ഭസ്മനി വിനിർദിശേൽ... തുടങ്ങിയ പ്രമാണങ്ങളാൽ ദോഷങ്ങൾ കണ്ടുപിടിക്കേണ്ടതാണ്. ശത്രു മരം കൊണ്ടുള്ള ശല്യസ്ഥാപനമാണ് ചെയ്തിട്ടുള്ളതെങ്കിൽ രോഗഭയവും കന്നുകാലികൾക്ക് പീഡയും ലോഹം കൊണ്ടാണെങ്കിൽ ആയുധങ്ങൾ നിമിത്തം ഗൃഹവാസികൾക്ക് നിത്യേന ഉപദ്രവങ്ങളും തലയോട്ടിയിലോ തലമുടിയിലോ ആണെങ്കിൽ ഗൃഹസ്ഥർക്ക് അകാല മരണവും കരിക്കട്ടകൊണ്ടുള്ള പ്രയോഗമാണെങ്കിൽ കള്ളന്മാരിൽ നിന്നുള്ള ഉപദ്രവും ഭസ്മം കൊണ്ടുള്ളതാണെങ്കിൽ അഗ്നിഭയവും പറയണം. വാസഗൃഹം ശ്മശാനഭൂമിയാണെങ്കിൽ സ്ഥലശുദ്ധീകരണവും വാസ്തുബലിയും സത്കർമ്മങ്ങളും നടത്തുകയും വേണം. 

ഗ്രഹനില വിശദമായി നിരീക്ഷിച്ച് തത്ക്കാല നിമിത്തങ്ങളെകൂടി ഉൾപ്പെടുത്തി ബുദ്ധിമാനായ ദൈവജ്ഞൻ ഗുരുഭക്തിയോടുകൂടി ഫലം പറയണം. വാസ്തുശല്യം കണ്ടെത്താൻ ജ്യോതിശാസ്ത്രത്തിനുമാത്രമേ കഴിയൂ എന്നത് പറയാൻ കാരണം വാസ്തു ശാസ്ത്രജ്ഞൻമാർ ഇതിനു പ്രാധാന്യം കൊടുത്തിട്ടില്ല എന്നതു തന്നെ കാരണം 

വാസ്തുശല്യം എടുത്തു മാറ്റാവുന്നതാണെങ്കിൽ ശല്യമിരിക്കുന്ന ഭാഗത്ത് ആറടിയോളം കുഴിച്ച് ശല്യം മാറ്റി പുതിയ മണ്ണ് നിറയ്ക്കണം. ശല്യങ്ങളുടെ ദോഷം നശിപ്പിക്കാനായി വാസ്തുപൂജകളും പഞ്ചശിരസ്ഥാപനവും രാമായണ ഭാഗവത പാരായണങ്ങൾ എന്നിവയും നടത്തണം. വീടിന്റെ മുന്നിലായി സ്വസ്തിക് യന്ത്രം വരച്ചുവയ്ക്കുന്നതും മന്ത്രയന്ത്രപ്രയോഗങ്ങൾ ചെയ്യുന്നതും നന്നായിരിക്കും.  

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating: