Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൃഹനാഥന്റെ നക്ഷത്രം പരിഗണിക്കണോ?

vasthu house

വീടു പണിയുന്നതിനുള്ള കണക്കു നോക്കുമ്പോൾ ഗൃഹനാഥന്റെ ജന്മനക്ഷത്രം ജനനത്തീയതി ഇവയൊക്കെ പരിഗണിക്കണോ എന്ന ആശങ്ക തോന്നിയേക്കാം. അതിന്റെ ആവശ്യം വരുന്നില്ല. ശാസ്ത്രത്തിൽ അതേപ്പറ്റിയൊന്നും പറയുന്നില്ല. വ്യക്തിയുടെ നക്ഷത്രമോ മറ്റു കാര്യങ്ങളോ ഗൃഹത്തിന്റെ കണക്കു നോക്കുന്നതുമായി ബന്ധമൊന്നുമില്ല.

ഗൃഹാരംഭം നിശ്ചയിക്കുമ്പോഴോ ഗൃഹപ്രവേശം പോലുള്ള മംഗളകർമങ്ങൾക്കു സമയം നോക്കുമ്പോഴോ ഒക്കെയാണതു പരിഗണിക്കുക. മറ്റൊന്നിനും ഇതു ബാധകമല്ല.

നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യാനുഭവങ്ങൾ അറിയാം

വീടു പണിയുന്നത് ഒരാൾക്കായിട്ടല്ലല്ലോ? അതു കുടുംബാംഗങ്ങൾക്കെല്ലാം കൂടയാണ്. അപ്പോൾ എല്ലാവർക്കും നല്ലതേതാണോ അതു സ്വീകരിക്കുക എന്നു മാത്രമേ പറയാനാവൂ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.