Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ ദർശനം എങ്ങോട്ട്? ഗൃഹപ്രവേശം എപ്പോൾ?

veedu representative image

ഉത്രം, ഉത്രാടം, രോഹിണി, ചിത്തിര, രേവതി, അനിഴം, മകയിരം ഈ നാളുകൾ ഗൃഹപ്രവേശത്തിന് ഉത്തമങ്ങളാണ്. അത്തം, അശ്വതി, പൂയം, അവിട്ടം, ചതയം, ചോതി, തിരുവോണം, പുണർതം ഇവ മധ്യമങ്ങളും മറ്റുള്ളവ ഒഴിവാക്കേണ്ടതുമാണ്. സ്ഥിര രാശികൾ ഉത്തമമാണ്. ഇടവം രാശി അത്യുത്തമം. കർക്കടകം, കന്നി, കുംഭം മാസങ്ങൾ പാടില്ല.

ദർശനം റോഡിന് അഭിമുഖമാകണോ?

എപ്പോഴും റോഡിലേക്കുതന്നെ ദർശനം വേണമെന്നു പറയാൻ പറ്റില്ല. അതുപോലെതന്നെ പുഴയിലേക്കു മാത്രമേ ദർശനം പാടുള്ളൂവെന്നും പറയാനാവില്ല. കാരണം ദിക്കിനാണ് ഇതിൽ കൂടുതൽ പ്രാധാന്യം. അത് അനുകൂലമായി വന്നാൽ മാത്രമേ റോഡായാലും പുഴയായാലും അവയ്ക്ക് അഭിമുഖമായി പണിയാൻ കഴിയൂ. ദർശനം കണക്കാക്കേണ്ടത് ഒരു പറമ്പിന്റെ ഏതു ഭാഗത്താണു ഗൃഹം പണിയേണ്ടതെന്നതിന് അനുസരിച്ചാണ്. അതായത് ഒരു വസ്തുവിന്റെ മധ്യത്തിലേക്കു കേന്ദ്രീകരിച്ചാണു സ്ഥാനം കണക്കാക്കുക. അപ്പോൾ നദിയും വഴിയും നോക്കിയിട്ടു കാര്യമില്ല.

Your Rating: