Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലോസറ്റിന് സ്ഥാനമുണ്ടോ?

vasthu

വാസ്തുശാസ്ത്രത്തിൽ ശൗചം ചെയ്യുന്നത് സൂര്യന് അഭിമുഖമായി പാടില്ല എന്നു പറയുന്നുണ്ട്. ഇത് കിഴക്കോ പടിഞ്ഞാറോ മുഖമായി പാടില്ല എന്നു കണക്കാക്കാം.

ബാത്റൂമിൽ ക്ലോസറ്റ് വയ്ക്കുന്നതിന് പ്രത്യേക സ്ഥാനം ഉണ്ടോ?

വാസ്തുശാസ്ത്രത്തിൽ ശൗചം ചെയ്യുന്നത് സൂര്യന് അഭിമുഖമായി പാടില്ല എന്നു പറയുന്നുണ്ട്. അതായത് കിഴക്കോ പടിഞ്ഞാറോ മുഖമായി പാടില്ല എന്നു കണക്കാക്കാം. അതുകൊണ്ടുതന്നെ തെക്കോ വടക്കോ ആവുന്നത് നല്ലതാണ്. വിപരീതദിശയായാലും ശാസ്ത്രത്തിൽ ദോഷസൂചനകൾ ഇല്ല.

പ്രധാനവാതിലിന്റെ പിൻഭാഗത്ത് ജനലോ കട്ടിളയോ ഇല്ലെങ്കിൽ മധ്യസൂത്രം കണക്കാക്കി ഒരു ദ്വാരം വയ്ക്കാൻ പറയുന്നുണ്ട്. ഇതിൽ വല്ല കാര്യവുമുണ്ടോ? വായുസഞ്ചാരത്തിനാണെങ്കിൽ ജനൽ തന്നെ വയ്ക്കണ്ടേ?

ഗൃഹമധ്യസൂത്രം കണക്കാക്കുന്നത് ഗൃഹത്തിന്റെ വീതിയുടെ മധ്യത്തിലാണ്. മുൻപൊക്കെ ഗൃഹങ്ങളിൽ മധ്യത്തിൽതന്നെ വാതിൽ വയ്ക്കാറുള്ളതുകൊണ്ടാണ് വാതിലിനു നേരെ സൂത്രം ഒഴിയുന്നതിന് ജനലോ കട്ടിളയോ വയ്ക്കണമെന്നു പറയുന്നത്. എന്നാൽ നൂതന ഗൃഹങ്ങളിൽ മുറികളുടെ സ്വകാര്യത കണക്കിലെടുത്ത് വാതിലുകൾ മധ്യത്തിലല്ലാതെ ഒരുവശത്തേക്ക് നീക്കി ലിവിങ് റൂമിലേക്ക് കടക്കുന്നവിധം രൂപകൽപന ചെയ്യാറുണ്ട്. ഇപ്രകാരമുള്ള വാതിലുകൾക്ക് നേരെ സൂത്രം ഒഴിവ് ആവശ്യമില്ല. വാസ്തുവിന്റെ വലുപ്പമനുസരിച്ച് അൽപക്ഷേത്രങ്ങളിൽ (ചെറിയ വാസ്തു) ഗൃഹമധ്യസൂത്രം ഒഴിയുന്നതിന് കിളിവാതിലുകളോ ദ്വാരങ്ങളോ വച്ചാൽ മതിയാകും.

പടിഞ്ഞാറു മുഖമുള്ള വീടിന്റെ പ്രധാന വാതിലിനു മുമ്പിൽ ഒരു തൂൺ ഉണ്ട്. അതു ദോഷമാണോ?

പടിഞ്ഞാറോട്ടുള്ള പ്രധാനവാതിലിന്റെ മധ്യസൂത്രം തടസ്സപ്പെടുന്ന വിധത്തിൽ തൂണോ ഭിത്തിയോ വരുന്നത് ഉപദേശയോഗ്യമല്ല.

വർക്ഏരിയയോട് ചേർന്ന് തെക്കുകിഴക്കെ മൂലയിൽ വിറകടുപ്പ് വരുന്നതിൽ കുഴപ്പമുണ്ടോ?

വർക്ഏരിയയോട് ചേർന്ന് തെക്കുകിഴക്കേ മൂലയിൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് ഭക്ഷണം പാകം ചെയ്യാവുന്ന വിധത്തിൽ അടുപ്പ് വരുന്നതിന് ശാസ്ത്രത്തിൽ ദോഷമില്ല.

ലേഖകൻ

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

വാസ്തുശാസ്ത്രവിദഗ്ധൻ

email: kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.