Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യസൂത്രം തടസ്സപ്പെടരുത്

Vasthu - Veedu

∙വീടിന്റെ ഗെയ്റ്റിന് അഭിമുഖമായി കിണർ വന്നാൽ കുഴപ്പമുണ്ടോ? ഗെയ്റ്റിന് അഭിമുഖമായി കിണർ വരുന്നതുകൊണ്ട് ദോഷമില്ല. എന്നാൽ കിണറിന്റെ മധ്യവും ഗെയ്റ്റിന്റെ മധ്യവും ഒരേ രേഖയിൽ വരുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. രണ്ടു മധ്യങ്ങളും ഒരേ രേഖയിൽ വരുകയാണെങ്കിൽ ഗെയ്റ്റ് നീക്കിവച്ച് വേദദോഷം ഒഴിവാക്കേണ്ടതാണ്.

പ്രധാന വാതിലിന് അഭിമുഖമായി ഗോവണി വന്നാൽ ദോഷമുണ്ടോ? പ്രധാനവാതിൽ ഗൃഹത്തിന്റെ മധ്യത്തിൽതന്നെ വയ്ക്കുകയാണെങ്കിൽ മധ്യസൂത്രം തടസ്സപ്പെടുന്ന വിധത്തിൽ വാതിലിനുനേരെ ഗോവണി വരുന്നത് ഉപദേശയോഗ്യമല്ല. എന്നാൽ, ഇപ്പോഴത്തെ രൂപകൽപനകളിൽ പ്രധാനവാതിൽ ഒരു വശത്തേക്ക് നീക്കിവച്ചാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അപ്രകാരം വരുന്ന വാതിലുകളുടെ നേരെ ഗോവണി വരുന്നതിന് ദോഷമില്ല. അതായത് ഗൃഹമധ്യസൂത്രം തടസ്സപ്പെടുന്ന വിധത്തിൽ ഗോവണി കൊടുക്കരുതെന്ന് അർഥം.

കുഴൽക്കിണർ കുഴിക്കുന്നതിന് ദിശ പ്രാധാന്യം ഉണ്ടോ? കുഴൽക്കിണർ കുഴിക്കുന്നതിന് വാസ്തുശാസ്ത്രത്തിൽ പ്രത്യേകിച്ച് നിയമങ്ങൾ ഇല്ലാത്തതിനാൽ ദിശാപ്രാധാന്യം നോക്കേണ്ടതില്ല. കുഴൽക്കിണർ അല്ലാതെ തുറന്ന കിണർ ആണെങ്കിൽ സ്ഥാനം നോക്കിത്തന്നെ ചെയ്യേണ്ടതാണ്.

പടിഞ്ഞാറ് മുൻവശം ഉള്ള വീടിന്റെ വാതിൽ മധ്യത്തിൽ വച്ചാൽ കൊള്ളാമോ? പടിഞ്ഞാറ് മുൻകാഴ്ച (എലിവേഷൻ) ഉള്ളതും കിഴക്ക് ദർശനമായി രൂപകൽപന ചെയ്തതും ആയ ഗൃഹത്തിന് പ്രധാന വാതിൽ എന്നു തോന്നിക്കുന്ന വിധത്തിൽ ഗൃഹമധ്യത്തിൽ പടിഞ്ഞാറുനിന്ന് പ്രവേശിക്കുന്നതിന് വാതിൽ കൊടുക്കുന്നതിനു ദോഷമില്ല.

ലേഖകൻ

കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

വാസ്തുശാസ്ത്രവിദഗ്ധൻ

email: kanipayoor@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.