ADVERTISEMENT

കീബോർഡിൽ കുഞ്ഞുവിരലുകളോടിച്ച് മാന്ത്രികശബ്ദം വിരിയിക്കുകയാണ് യോഹാൻ എന്ന കുരുന്ന്. മ്യൂസിക്കൽ നോട്സ് എന്താണെന്നു പോലും മനസിലാകാത്ത  പ്രായത്തിൽ ഇത്ര മനോഹരമായി എങ്ങനെ പിയാനോ വായിക്കുമെന്ന് ആരും അത്ഭുതപ്പെട്ടുപോകും ഈ കൊച്ചുമിടുക്കന്റെ ഓരോ വിഡിയോയും കണ്ടാൽ.  അച്ഛൻ ഡോ. ജോർജുകുട്ടി കീബോർഡ് വായിക്കുന്നത് കണ്ടാണ് കുഞ്ഞു യോഹാനും ഇതിൽ താല്പര്യം ജനിക്കുന്നത്.

playing-keyboard-yohan-in-indian-book-of-record

ദേശീയഗാനം ഡിജിറ്റല്‍ പിയാനോയില്‍ വായിച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ. മൂന്ന് വയസും എട്ടു മാസവും പ്രായമുള്ളപ്പോഴാണ് യോഹാൻ ജോര്‍ജുക്കുട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം പിടിച്ചത്. ഈ റിപ്പബ്ലിക് ദിനത്തില്‍ കുഞ്ഞു യോഹാന് റെക്കോര്‍ഡ് നേടിക്കൊടുത്ത പിയാനോവായന കേള്‍ക്കാം. 

സ്കൂള്‍ വാര്‍ഷികാഘോഷത്തിന് ദേശീയഗാനം പിയാനോയില്‍ വായിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ കു‍ഞ്ഞു യോഹാന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല, അത്രയ്ക്കിഷ്ടമാണ് പിയാനോവായന. എന്നാല്‍ ആ അവസരം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലിടം നേടിക്കൊടുക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഇതിനിടെ ദേശീയഗാനം കണ്ണ് മൂടിക്കെട്ടി വായിക്കാനും പഠിച്ചു. അച്ഛന്‍ ജോര്‍ജുക്കുട്ടിയാണ് ഗുരു.

English Summary : Playing keyboard Yohan in Indian book of record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com