ADVERTISEMENT

ലോക വനിതാ ദിനത്തോടനുബന്ധിച്ച് തങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ വനിതകളെ കുറിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കുറിപ്പുകളിട്ടത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി അതിൽ നിന്നു വ്യത്യസ്തമായി തന്റെ കുഞ്ഞുമകൾ വാമികയ്ക്കായിരുന്നു ആശംസ നേർന്നത്. മകള്‍ക്കൊപ്പമുള്ള അനുഷ്കയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കോഹ്‌ലി  ആശംസകൾ കുറിച്ചത്  ഇങ്ങനെയായിരുന്നു.

‘ഒരു കുഞ്ഞിന്റെ  ജനനത്തിന് സാക്ഷിയാകുകയെന്നാൽ ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാർത്ഥ ശക്തിയും,  ദൈവം അവരുടെ ഉള്ളിൽ ജീവൻ സൃഷ്ടിച്ചതിന്റെ കാരണവും നമുക്കു മനസ്സിലാകും. അവർ പുരുഷന്മാരേക്കാൾ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും  അനുകമ്പയുള്ളവളും ശക്തയുമായ സ്ത്രീക്കും, അമ്മയെപ്പോലെ തന്നെയാകാൻ പോകുന്ന നിനക്കും വനിതാ ദിനാശംസകൾ. ഒപ്പം ലോകത്തിലെ  എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ.’

കഴിഞ്ഞ ജനുവരി  പതിനൊന്നിനാണ് അനുഷ്കയ്ക്കും വിരാടിനും പെൺകുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള  ഒരു ചിത്രം അനുഷ്കയും നേരത്തെ പങ്കുവച്ചിരുന്നു. 

English Summary : Virat Kohli post photo of Anuskha and daughter on women's day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com