ADVERTISEMENT

കണ്ണു മൂടിക്കെട്ടി കീബോർഡിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ഏഴു വയസ്സുകാരൻ അശ്വത് അയ്യർ. 13 രാഗങ്ങളിലുള്ള 30 കർണാട്ടിക് സംഗീത കൃതികൾ കീബോർഡിൽ 55 മിനിറ്റ് 43 സെക്കൻഡ് തുടർച്ചയായി വായിച്ചാണ് ഈ മിടുക്കൻ നേട്ടം സ്വന്തമാക്കിയത്. ബെംഗളൂരുവിൽ ഐടി ഉദ്യേഗസ്ഥരും പാലക്കാട് സ്വദേശികളുമായ ലക്ഷ്മിയുടെയും അനന്തകൃഷ്ണന്റെയും മകനാണ് പത്മനാഭനഗറിലെ കാർമല്‍ സ്കൂൾലെ വിദ്യാർഥി അശ്വത് അയ്യർ. 

അശ്വത്തിന് അഞ്ചു വയസ്സുള്ളപ്പോഴാണ് മകന് സംഗീതത്തിലും കീബോർഡിലുമുള്ള താൽപര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. അതോടെ അച്ഛൻ അവനെ കീബോർഡിൽ ശാസ്ത്രീയ സംഗീത കൃതികൾ വായിക്കാൻ പരിശീലിപ്പിച്ചു തുടങ്ങി. അതിനിടെ, കണ്ണു കെട്ടി അശ്വത് കീബോർഡ് വായിക്കുന്നത് ശ്രദ്ധിച്ച മാതാപിതാക്കൾ അതിനും പരിശീലനം നൽകി. ലോക്ഡൗൺ മൂലം പരിശീലനത്തിന് ധാരാളം സമയവും കിട്ടി.

ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ  ബുക്ക് ഓഫ് റെക്കോർഡ്സിലും അശ്വത് ഇടം നേടി. ഇപ്പോൾ വർണങ്ങളും കൃതികളും പരിശീലിക്കുന്നു. കർണാട്ടിക് സംഗീതം അഭ്യസിക്കുന്നുണ്ട്. മുത്തുസ്വാമി ദീക്ഷിതരുടെയും മുത്തയ്യ ഭാഗവതരുടെയും കൃതികൾ ഏറെ പ്രിയമായ ഈ കൊച്ചു കലാകാരന് നിരവധി സംഗീത മത്സരങ്ങളിൽ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിൽ ധാരാളം ലൈവ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട് അശ്വത്.

സംഗീതത്തിനു പുറമേ കൊറിയൻ ആയോധനകലയായ തയ്ക്വാൻഡോയിലും അശ്വത്തിന് താൽപര്യമുണ്ട്. ഇപ്പോൾ ഗ്രീൻ ബെൽറ്റുള്ള ഈ മിടുക്കൻ 2020 ൽ കർണാടക തയ്ക്വാൻഡോ ഫെഡറേഷൻ ചാംപ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്. 

English Summary: Seven year old Aswath Iyer bags records by rendering carnatic keyboard blindfolded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com