ADVERTISEMENT

സാമൂഹികശാസ്ത്രം പൊതുപരീക്ഷ ആകെ 80 സ്കോറിലാണെന്ന് അറിയാമല്ലോ. എന്നാലും ഏകദേശം ഇരട്ടിയോളം സ്കോറിന്റെ ചോദ്യങ്ങൾ ചോദ്യപ്പേപ്പറിലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ധാരാളം ചോയ്‍സ് (ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് എഴുതാവുന്നവ) ഉണ്ടാകുമെന്നർഥം. ഊന്നൽ നൽകേണ്ട യൂണിറ്റുകളിലെ പ്രത്യേകം ശ്രദ്ധ നൽകേണ്ട മേഖലകൾ വളരെ നന്നായി പഠിക്കണം. 

ഏറ്റവും കൂടുതൽ സ്കോറിനുള്ള ചോദ്യങ്ങൾ ഈ ഭാഗങ്ങളിൽ നിന്നായിരിക്കുമെന്നതിനാലാണിത്. മറ്റു യൂണിറ്റുകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകുമെന്നതിനാൽ അവ പാടെ ഒഴിവാക്കേണ്ടതില്ല. 

FOCUS AREAS (പ്രത്യേകം ശ്രദ്ധ നൽകേണ്ട മേഖലകൾ)

1. SS I Part 1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ (Unit-1) Revolutions that influenced the world 

 

അമേരിക്കൻ സ്വാതന്ത്ര്യ സമരം American war of Independence

ഫ്രഞ്ച് വിപ്ലവം French Revolution

റഷ്യൻ വിപ്ലവം Russian Revolution

 

2. SS I Part 2  - സമരവും സ്വാതന്ത്ര്യവും (Unit-6) Struggle and freedom

 

ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ   Early Struggles of Mahatma Gandhi

നിസ്സഹകരണവും ഖിലാഫത്ത് പ്രസ്ഥാനവും Non co-operation and Khilafat Movement

ബ്രിട്ടിഷുകാർ ഇന്ത്യ വിടുക  The British Quit India

സുഭാഷ് ചന്ദ്രബോസ് Subhash Chandra Bose

 

3. SS II Part 2- സ്വാതന്ത്ര്യാനന്തര ഇന്ത്യ  (Unit-7) India after Independence

 

നാട്ടുരാജ്യങ്ങളുടെ സംയോജനം Integration of princely states

ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ Achievements in science and technology

വിദ്യാഭ്യാസം Education

വിദേശ നയം Foreign policy

 

4.SS II Part 1 - ഋതുഭേദങ്ങളും സമയവും (Unit-1) Seasons and time

 

സൂര്യന്റെ അയനവും ഋതുക്കളും - Season and apparent movement of the sun

ഭ്രമണവും സമയനിർണയവും- rotation and calculation of time

ഗ്രീനിച്ച് സമയം, സ്റ്റാൻഡേഡ് സമയം- ഇന്ത്യൻ സ്റ്റാൻഡേഡ് സമയം, അന്താരാഷ്ട്ര ദിനാങ്ക രേഖ -Greenwich time (GMT) and time zones, Standard time , 

Indian Standard time  International Date Line 

 

5. SS II Part 2 - വൈവിധ്യങ്ങളുടെ ഇന്ത്യ (Unit-7) 

India : The land of diversities

 

ഹിമവൽഭൂവിൽ-ട്രാൻസ് ഹിമാലയം 

ഹിമാലയം, കിഴക്കൻ മലനിരകൾ, ഉത്തരപർവതമേഖലയുടെ പ്രാധാന്യം

ഹിമാലയൻ നദികൾ, ഉപദ്വീപീയ പീഠഭൂമി, ഉപദ്വീപീയ നദികൾ

പടിഞ്ഞാറൻ തീരസമതലം കിഴക്കൻ തീര സമതലം ഭൂപടം- 

പർവതങ്ങൾ, നദികൾ, പീഠഭൂമികൾ

 

The Himalayas, Trans Himalayas  Himalayas eastern Highlands

significance of northern mountains  Himalayan rivers

The peninsular plateau    peninsular rivers

western coastal plane  eastern coastal plane

Map -> mountain ranges, Rivers and plateaus

 

6. SS I Part 1 - പൊതുഭരണം  (Unit-3) Public Administration

 

പൊതുഭരണത്തിന്റെ പ്രാധാന്യം Importance of Public Administration

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ Features of bureaucracy

ഇന്ത്യൻ സിവിൽ സർവീസ് Indian Civil Service

ഇ-ഗവേണൻസ് e governance

 

7. SS II Part 1 - മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ  (Unit-3) Human Resource Development in India

 

മാനവവിഭവം Human Resource

മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ Qualitative aspects of Human resource

വിദ്യാഭ്യാസവും മാനവവിഭവശഷി വികസനവും Education and HRD

മാനവവിഭവശഷി വികസനവും ആരോഗ്യ പരി‌പാലനവും HRD and Healthcare

പത്താം ക്ലാസ് പൊതുപരീക്ഷയ്ക്കു സ്ഥിരമായി ചോദിക്കാറുള്ള ചോദ്യമേഖലകൾ നമുക്കൊന്നു പരിശോധിക്കാം.

പരിക്രമണം (Revolution)  അച്ചുതണ്ടിന്റെ സമാന്തരത (Parallelism of Axis)  ഗ്രീഷ്മ അയനാന്തദിനം (Summer Solstice)  ശൈത്യ അയനാന്തദിനം (Winter Solstice)  വസന്തകാലം (Spring Season) ഹേമന്തകാലം (Autumn Season)  വേനൽക്കാലം (Summer Season)  ശൈത്യകാലം (Winter Season) 

ഉത്തരായനവും ദക്ഷിണായനവും (Utharayanam & Dakshinayanam)

ഈ കാര്യങ്ങളെല്ലാം ഒറ്റ ചിത്രത്തിലുണ്ട്. പാഠപുസ്തകത്തിലെ ചിത്രം തന്നെയാണിത്. ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നു മാത്രം...

 

 

ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ (Elliptical Orbit) ഭൂമി സൂര്യനെ വലംവയ്ക്കുന്നതാണ് പരിക്രമണം (Revolution). 

 പരിക്രമണവേളയിലുടനീളം അച്ചുതണ്ടിന്റെ ചരിവ് ഭൂമി നിലനിർത്തുന്നു. ഇതാണ് അച്ചുതണ്ടിന്റെ സമാന്തരത (Parallelism of Axis). പരിക്രമണതലത്തിൽ നിന്നും ഈ ചരിവ് 66 1/2 ഡിഗ്രിയും ലംബതലത്തിൽനിന്നും 23 1/2 ഡിഗ്രിയുമാണ്.

പരിക്രമണവേളയിൽ സൂര്യന് ഉത്തരായനരേഖയ്ക്കും (Tropic of Cancer 23 1/20 N) ദക്ഷിണായന രേഖയ്ക്കും (Tropic of Capricon 23 1/20S) ഇടയിൽ ആപേക്ഷിക സ്ഥാനമാറ്റമുണ്ടാകുന്നു. ഇതാണ് സൂര്യന്റെ അയനം (Apparent Movement of the Sun).

ചിത്രത്തിൽ A, C എന്നീ ബിന്ദുക്കൾ ശ്രദ്ധിക്കൂ... എന്താണിവയുടെ പ്രത്യേകത? സൂര്യന്റെ സ്ഥാനം ഭൂമധ്യരേഖയ്ക്കു നേർമുകളിൽ... അതായത്,

മാർച്ച് 21, സെപ്റ്റംബർ 23 എന്നീ ദിനങ്ങളിൽ രണ്ട് അർധഗോളങ്ങളിലും പകലുകളുടെ ദൈർഘ്യം തുല്യമായിരിക്കും. സൂര്യന്റെ ആപേക്ഷിക സ്ഥാനം ഭൂമധ്യരേഖയ്ക്കു നേർമുകളിലാകുന്ന ഈ ദിനങ്ങളാണ് സമരാത്ര ദിനങ്ങൾ അഥവാ 

വിഷുവങ്ങൾ (Equinoxes).

ചിത്രത്തിൽ B എന്ന ബിന്ദു ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ഉത്തരായന രേഖയ്ക്ക് (Tropic of Cancer) നേർമുകളിലാണ് സൂര്യന്റെ സ്ഥാനം.

ജൂൺ 21–ാം തീയതി സൂര്യന്റെ സ്ഥാനം ഉത്തരായന രേഖയ്ക്കു നേർമുകളിലായിരിക്കും. ഈ ദിവസമാണ് ഗ്രീഷ്മ  അയനാന്ത ദിനം (Summer Solstice).

അതുപോലെ D എന്ന ബിന്ദുവിൽ സൂര്യന്റെ സ്ഥാനം ദക്ഷിണായന രേഖയ്ക്ക് (Tropic of Capricon) നേരെ മുകളിൽ വരുന്നതായും മനസ്സിലാക്കുക.

സൂര്യന്റെ സ്ഥാനം ദക്ഷിണായന രേഖയ്ക്ക് (Tropic of Capricorn) നേരെ മുകളിൽ വരുന്ന ഡിസംബർ 22 ആണ് ശൈത്യ അയനാന്ത ദിനം (Winter Solstice).

ചിത്രം നിരീക്ഷിച്ച്, സൂര്യന്റെ അയനത്തിന്റെ ഫലമായി അനുഭവപ്പെടുന്ന വിവിധ ഋതുക്കളും നമുക്കു നിഷ്പ്രയാസം ഹൃദിസ്ഥമാക്കാം.

ചിത്രത്തിലെ A മുതൽ B വരെയുള്ള കാലഘട്ടം പരിശോധിക്കൂ. മാർച്ച് 21 മുതൽ ജൂൺ 21 വരെ, അല്ലേ... അതായത്,

മാർച്ച് 21 മുതൽ ജൂൺ 21 വരെയുള്ള കാലം ശൈത്യകാലത്തുനിന്നും ഗ്രീഷ്മകാലത്തേക്കുള്ള മാറ്റത്തിന്റെ കാലമാണ്. ഇതാണ് വസന്തകാലം (Spring Season). ഈ കാലഘട്ടത്തിന്റെ സവിശേഷതകൾ:

 ചെടികൾ തളിർക്കുന്നു, പുഷ്പിക്കുന്നു

 മാവ് പൂക്കുന്നു, ചക്കകളുണ്ടായി തുടങ്ങുന്നു

 ഉത്തരാർധഗോളത്തിൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്നു.

 C മുതൽ D വരെയുള്ള കാലഘട്ടം ശ്രദ്ധിക്കുക.

സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെയുള്ള കാലഘട്ടമാണ്  ഹേമന്തകാലം (Autumn Season). വേനൽ തീഷ്ണതയിൽനിന്നും ശൈത്യത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്. ഇതിന്റെ സവിശേഷതകളാണ്: 

 അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നു

 പകലിന്റെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടേതു കൂടിവരുന്നു

 

ഉത്തരായനവും ദക്ഷിണായനവും

ചിത്രത്തിൽ D മുതൽ B വരെയുള്ള കാലഘട്ടം ശ്രദ്ധിച്ചുവല്ലോ. ശൈത്യ അയനാന്ത ദിനത്തെ തുടർന്ന് (ഡിസംബർ 22) സൂര്യൻ ദക്ഷിണായന രേഖയിൽനിന്നും ഉത്തരായന രേഖയിലേക്ക് അയനം ആരംഭിച്ച് ജൂൺ 21ന് ഉത്തരായന രേഖയ്ക്കു നേർമുകളിലെത്തുന്നു. ദക്ഷിണായന രേഖയിൽനിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനമാണ് ഉത്തരായനം (Utharayanam). 

  B മുതൽ D വരെയുള്ള കാലഘട്ടവും ഇതുപോലെ തന്നെയാണ്.

ഗ്രീഷ്മ അയനാന്ത ദിനത്തെത്തുടർന്നു സൂര്യൻ ഉത്തരായന രേഖയിൽനിന്നും ദക്ഷിണായന രേഖയിലേക്ക് അയനം ആരംഭിക്കുന്നു. ജൂൺ 21 മുതൽ ഡിസംബർ 22 വരെയുള്ള സൂര്യന്റെ അയന കാലഘട്ടമാണ് ദക്ഷിണായനം (Dakshinayanam).

ഇനി ചില ചോദ്യമാതൃകകൾ പരിചയപ്പെടാം.

   

മൂല്യനിർണയ ഉപാധികൾക്കനുസൃതമായി (value points) വേണം ഉത്തരങ്ങൾ തയാറാക്കാൻ.

 

1. ഋതുഭേദ കാരണമാകുന്ന ഘടകങ്ങൾ ഏതെല്ലാം? (3 Score)

Value Points: 

 ഭൂമിയുടെ പരിക്രമണം 

 അച്ചുതണ്ടിന്റെ ചരിവ് 

 അച്ചുതണ്ടിന്റെ സമാന്തരത

സൂര്യന്റെ അയനം.

2. (i) അന്താരാഷ്്ട്ര ദിനാങ്കരേഖയെ (International date line) ആധാരമാക്കി ഒരു കുറിപ്പ് തയാറാക്കുക. (ii) ഗ്രീനിച്ച് സമയം രാവിലെ 8.30 ആയിരിക്കുമ്പോൾ ഇന്ത്യയിൽ സമയമെത്രയായിരിക്കും? (5 Score)

(i) കുറിപ്പിൽ ഉൾപ്പെടുത്തേണ്ടവ

 1800 രേഖാംശരേഖയാണിത് 

 കരഭാഗം ഒഴിവാക്കി ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുള്ളതിനാൽ ഇതു നേർരേഖയല്ല.

 ഈ രേഖ മുറിച്ചു പടിഞ്ഞാറോട്ടു പോകുന്നവർ കലണ്ടറിൽ ഒരു ദിവസം കൂട്ടുന്നു. കിഴക്കോട്ടു പോകുന്നവർ ഒരു ദിവസം കുറയ്ക്കുന്നു.

(ii) ഗ്രീനിച്ച് രേഖ (00 longitude) യിലെ സമയം = 8.30 am

ഇന്ത്യയിലെ സമയം (82 1/20E) = 8.30 am + 

5 1/2 മണിക്കൂർ

                                         = 2 pm

(കിഴക്കോട്ടു പോകുമ്പോൾ ഓരോ ഡിഗ്രിക്കും 4 മിനിറ്റ് വീതം സമയം കൂടുന്നു. അതായത്, ഓരോ 150 ക്കും ഒരു മണിക്കൂർ വീതം സമയ വർധന രേഖപ്പെടുത്തുന്നു. അതായത് ഇന്ത്യൻ മാനകരേഖാംശമായ 82 1/20E ലെ സമയം 2 pm)

3. പ്രാദേശിക സമയം എന്നാലെന്ത്? ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമയത്തിന്റെ പ്രാധാന്യമെന്ത്? (3 Score)

  ഓരോ സ്ഥലത്തും സൂര്യന്റെ സ്ഥാനത്തെ ആധാരമാക്കി നിർണയിക്കുന്ന സമയമാണ് പ്രാദേശിക സമയം (Local Time)

  ഗ്രീനിച്ച് രേഖയിലെ പ്രാദേശിക സമയമാണ് ഗ്രീനിച്ച് സമയം. ഇതിനെ ആധാരമാക്കിയാണ് ലോകത്തെവിടെയും സമയം നിർണയിക്കപ്പെടുന്നത്.

 ഒരു മണിക്കൂർ വീതം സമയവ്യത്യാസമുള്ള 24 മേഖലകളാക്കി ലോകത്തെ വിഭജിച്ചിരിക്കുന്നത് ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കിയാണ് (ഇവയാണ് സമയ മേഖലകൾ)

4. ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം എന്നാലെന്ത്? ഗ്രീനിച്ച് രേഖയിലെ സമയവുമായി ഇതിന് എത്ര വ്യത്യാസമുണ്ട്? (3 Score)

 ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്തിലൂടെ കടന്നുപോകുന്ന  82 1/20 E രേഖാംശമാണ് ഇന്ത്യയുടെ മാനക രേഖാംശം.

 ഈ രേഖയിലെ പ്രാദേശിക സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിരിക്കുന്നത്. ഇതാണ് ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം.

 ഗ്രീനിച്ച് സമയത്തെക്കാൾ 5 1/2 മണിക്കൂർ കൂടുതലാണ് ഇന്ത്യൻ സ്റ്റാൻഡാർഡ് സമയം.

ഗ്രീഷ്മം (Summer)

ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായന രേഖയിൽ നിന്നും ഭൂമധ്യരേഖയിലേക്കു നീങ്ങുന്നു. ഈ കാലയളവാണ് ഉത്തരാർധഗോളത്തിലെ വേനൽക്കാലം (Summer)

ശൈത്യം (Winter)

ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ ആപേക്ഷികസ്ഥാനം ദക്ഷിണായനരേഖയിൽ നിന്നും ഭൂമധ്യരേഖയിലേക്കു നീങ്ങുന്നു. ഈ കാലയളവാണ് ഉത്തരാർധഗോളത്തിലെ ശൈത്യകാലം (Winter)

English Summary : Seasons and time SSLC pareekhasahai Social Science II part 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com