Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ, പ്രളയം: ഒഡീഷയിൽ അതീവ ജാഗ്രതാ നിർദ്ദേശം- ചിത്രങ്ങൾ

odisha-flood ഒ‍ഡീഷയിലെ പ്രളയമേഖലയിൽനിന്നുള്ള ചിത്രം.

ഭുവനേശ്വർ∙ കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ഒഡീഷയിൽ അടുത്ത 24 മണിക്കൂർ നേരത്തേയ്ക്ക് അതീവ ജാഗ്രതാ നിർദ്ദേശം. നാഗവല്ലി, കല്യാണി നദികളിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയാണ്. കാലഹണ്ഡി, റായഗഡ ജില്ലകളിലെ വിവിധ ഭാഗങ്ങളെ വെള്ളപ്പൊക്കം അതിരൂക്ഷമായി ബാധിച്ചു. സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം ഒഡീഷ സർക്കാർ തേടിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാല് ഹെലിക്കോപ്റ്ററുകളാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

odisha-flood-1 ഒ‍ഡീഷയിലെ പ്രളയമേഖലയിൽനിന്നുള്ള ചിത്രം.

വെള്ളത്തിൽ മുങ്ങിയ വീടുകളുടെ മേൽക്കൂരയിൽ അകപ്പെട്ടുപോയവരെ രക്ഷിക്കാനായാണ് ഹെലിക്കോപ്റ്ററുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. കല്യാൺസിങ്പുർ ബ്ലോക്കിലുള്ളവർ വീടിന്റെ മേൽക്കൂരയിൽ കയറിയാണ് പ്രളയത്തിൽനിന്നു രക്ഷനേടിയിരിക്കുന്നത്. ഇവരെ രക്ഷിക്കാനായാണ് ഹെലിക്കോപ്റ്ററുകൾ. ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, അഗ്നിശമനസേന തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിനു മുൻപന്തിയിൽ ഉണ്ടെന്നു മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി.

odisha-flood-2 ഒ‍ഡീഷയിലെ പ്രളയമേഖലയിൽനിന്നുള്ള ചിത്രം.

റെയിൽവേ ഓവർബ്രിഡ്ജ് ഉൾപ്പെടെ നിരവധി റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. റെയിൽ ഗതാഗതത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. റായഗഡ – തിത്‌ലഗഡ് റെയിൽവേ സെക്‌ഷനില്‍ തെരുവാലി സിംഗപുർ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ പാലം ഒലിച്ചുപോയി.

Odisha Flood ഒഡീഷയിലെ പ്രളയബാധിത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനിക ഹെലികോപ്റ്റർ
Odisha Flood ഒഡീഷയിലെ പ്രളയബാധിത മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനിക ഹെലികോപ്റ്റർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.